കൊച്ചി: ലൊക്കേഷൻ പരിശോധനയ്‌ക്ക് എത്തിയ ആർട്ട് ഡയറക്ടർ ചതുപ്പിൽ താഴ്ന്നു. കൊച്ചി വൈപ്പിൻ എൽഎൻജി ടെർമിനലിന് മുന്നിലുള്ള പൈലിംഗ് ചെളി നിറഞ്ഞ ചതുപ്പിലാണ് അപകടമുണ്ടായത്. ആർട്ട് ഡയറക്ടർ നിമേഷാണ് ചതുപ്പിൽ താഴ്ന്നു പോയത്. ദിലീപ് നായകനാകുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷൻ പരിശോധനയ്‌ക്ക് എത്തിയതായിരുന്നു നിമേഷ്.
അഗ്നിരക്ഷാ സേനയെത്തിയാണ് നിമേഷിനെ രക്ഷപ്പെടുത്തിയത്. പ്രദേശത്ത് അപകട സാധ്യത ബോർഡുകൾ ഉണ്ടായിരുന്നില്ല. മാത്രമല്ല ചെളിയുടെ മുകൾഭാഗം ഉണങ്ങിക്കിടന്നതിനാൽ താഴെയുള്ള ചതുപ്പ് ഒറ്റനോട്ടത്തിൽ തിരിച്ചറിയാനും സാധിക്കില്ല. ഇതാണ് അപകടത്തിന് വഴിവെച്ചത്.
Leave a Comment