കങ്കണ റണാവത്ത് അഭിനയിച്ച ‘എമർജൻസി’ എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയായി ഈ ചിത്രത്തിൽ കങ്കണ അഭിനയിക്കുന്നു. ട്രെയിലർ റിലീസ് ആയ ഏതാനും മണിക്കൂറുകളിൽ നിരവധിപേർ കണ്ടു കഴിഞ്ഞു.
1975-ൽ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യവും മറ്റുമാണ് സിനിമയുടെ ഇതിവൃത്തം.
കങ്കനയ്‌ക്കൊപ്പം ശ്രേയസ് തൽപേ, അനുപം ഖേർ, മഹിമ ചൗദരി, സതീഷ് കൗശിക്, മിലിന്ദ് സോമൻ തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ജനുവരി 17ന് ഈ സിനിമ റിലീസ് ആകും. 2024 സെപ്തംബർ 6-ന് റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്ന ചിത്രം വൈകുകയായിരുന്നു.
അനുപം ഖേറിന്റെ കഥാപാത്രമായ ജയപ്രകാശ് നാരായൺ, ഇന്ദിരാഗാന്ധിക്ക് ഒരു കത്ത് എഴുതുന്നതിലൂടെയാണ് ട്രെയിലർ ആരംഭിക്കുന്നത്. അടിയന്തരാവസ്ഥ ഏർപ്പെടുത്താൻ കാബിനറ്റ് അനുമതി വേണമെന്ന് പറഞ്ഞപ്പോൾ, ” Main hi cabinet hun (ഞാനാണ് കാബിനറ്റ്)” എന്ന്പറയുന്നതുൾപ്പെടെയുള്ള ചില ശ്രദ്ധേയമായ രംഗങ്ങൾ ട്രെയിലറിൽ ഉണ്ട് . “ഇന്ദിരയാണ് ഇന്ത്യ” എന്ന അവരുടെ സ്തുതിപാഠകരുടെ വാദവും ട്രെയിലറിൽ കാണിക്കുന്നു
യുവ അടൽ ബിഹാരി വാജ്‌പേയിയായി ശ്രേയസ് തൽപാഡെ, ഫീൽഡ് മാർഷൽ സാം മനേക്ഷായായി മിലിന്ദ് സോമൻ, പുപ്പുൽ ജയക്കറായി മഹിമ ചൗധരി, ജഗ്ജീവൻ റാമായി അഭിനയിച്ച സതീഷ് കൗശിക് എന്നിവരും ട്രെയിലറിൽ ഉണ്ട്.















