തിരുവനന്തപുരം: യൂട്യൂബ് വഴി മോശമായ രീതിയിൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ചുവെന്ന് പരാതി. നടി മാലാ പാർവതി സൈബർ പൊലീസിൽ പരാതി നൽകി. തിരുവനന്തപുരം സൈബർ പൊലീസ് കേസെടുത്തിട്ടുണ്ട്.
സിനിമയിൽ നിന്നുള്ള പല ദൃശ്യങ്ങളെടുത്ത് എഡിറ്റ് ചെയ്ത് മോശമായ രീതിയിൽ ചില യൂട്യൂബ് ചാനലുകൾ വഴി പ്രചരിപ്പിച്ചെന്നാണ് പരാതി. നടിയുടെ മൊഴി മജിസ്‍ട്രേറ്റ് മുൻപാകെ രേഖപ്പെടുത്തിയിട്ടുണ്ട്. ചിത്രങ്ങൾ മോശമായി പ്രചരിപ്പിച്ച യൂട്യൂബ് ലിങ്കുകൾ ഉൾപ്പടെ പൊലീസിന് കൈമാറിയിട്ടുണ്ട്. ദൃശ്യങ്ങൾ നീക്കം ചെയ്യാൻ യൂട്യൂബിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.















