കൊച്ചി: എറണാകുളം കാലടിയിൽ കെഎസ്ആർടിസി കണ്ടക്ടറെ മർദ്ദിച്ച എസ് ഐ അറസ്റ്റിൽ. തൃശൂർ പൊലീസ് അക്കാദമിയിലെ എസ്ഐ ഷാൻ ഷൗക്കത്തലി ആണ് അറസ്റ്റിലായത് . എറണാകുളം കാലടി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത് . ബസിൽ ഓടിക്കയറിയത് ചോദ്യം ചെയ്തതിനായിരുന്നു മർദനം.
കാലടിയിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. തൃശൂരിലേക്ക് പോകുന്നതിന്റെ ഭാഗമായി ഇയാൾ സ്റ്റോപ്പിലേക്ക് എത്തിയപ്പോഴേക്കും ബസ് എടുത്തിരുന്നു. ബസ് എടുത്തത് കണ്ട ഇയാൾ ഓടി കയറുകയായിരുന്നു. അപകടമുണ്ടാക്കുന്ന വിധത്തിൽ എന്താണ് ഓടിക്കയറിയത് അൽപ്പം നേരത്തെ വന്നു നിന്നാൽ പോരായിരുന്നോ എന്ന് കണ്ടക്ടർ ചോദിച്ചു. ഈ ചോദ്യം ഇഷ്ടപ്പെടാതെ ഷാൻ ഷൗക്കത്തലി കണ്ടക്ടറെ മർദ്ദിക്കുകയായിരുന്നു. കണ്ടക്ടർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അങ്കമാലി പോലീസ് കസ്റ്റഡിയിൽ എടുത്ത ഇയാളെ പിന്നീട് കാലടി പൊലീസിന് കൈമാറുകയായിരുന്നു.
പ്രതീകാത്മക ചിത്രം















