വ്യത്യസ്തവും അതുല്യവുമായ ഡിസൈനുകൾ അവതരിപ്പിക്കുന്നതിൽ പേരുകേട്ട സ്വിസ് വാച്ച് നിർമാതാക്കളായ ജേക്ക്ബ്&കമ്പനിയുടെ പുതിയ ലിമിറ്റഡ് എഡിഷൻ വാച്ചാണ് ഇപ്പോൾ വിപണിയിൽ ചർച്ച. ജേക്ക്ബ്&കമ്പനി പുറത്തിറക്കിയ രാമജന്മഭൂമി പ്രമേയമാക്കിയ വാച്ച് വിപണികൾ കീഴടക്കുകയാണ്. 34 ലക്ഷം രൂപയാണ് ഈ ലിമിറ്റഡ് എഡിഷന്റെ വില. ഇന്ത്യൻ റീട്ടെയിൽ സ്ഥാപനമായ എത്തോസ് വാച്ചസുമായി കൈക്കോർത്ത് ജേക്ക്ബ്&കമ്പനി തയ്യാറാക്കിയ ഈ വാച്ചിന്റെ രണ്ട് എഡിഷനുകൾ വിപണിയിലെത്തിയിരുന്നു.
അയോദ്ധ്യയ്‌ക്കും ശ്രീരാമചന്ദ്രനും ആദരവർപ്പിക്കുന്ന വാച്ച് X സ്കെൽട്ടൻ സീരീസിനെ അടിസ്ഥാനമാക്കിയിട്ടുള്ളതാണ്. വില്ലുകുലച്ച ശ്രീരാമൻ, ഗദയുമായി നിൽക്കുന്ന ഹനുമാൻ, അയോദ്ധ്യയിലെ രാമക്ഷേത്രം എന്നിവയെ അതിമനഹോരമായ കൊത്തുപണികളാലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഓറഞ്ച് നിറത്തിലുള്ള റബ്ബർ സ്ട്രാപ്പാണ്. തേനീച്ചക്കൂടിനെ അനുസ്മരിപ്പിക്കുന്നവിധം ഷഡ്ബുജാകൃതിയിലുള്ള ദ്വാരങ്ങൾ സ്ട്രാപ്പിന് നൽകിയിട്ടുണ്ട്. സമയം കണക്കാക്കുന്നതിനായി അക്കങ്ങൾ കുറിച്ചിരിക്കുന്ന ഭാഗത്ത് ‘ജയ് ശ്രീറാം’ എന്ന് ഇംഗ്ലീഷിൽ എഴുതിയിട്ടുമുണ്ട്. 49 എക്സ്ക്ലൂസീവ് വാച്ചുകളിൽ മുപ്പത്തിയഞ്ചും ഇതിനകം വിറ്റുകഴിഞ്ഞതായാണ് വിവരം.
സാംസ്കാരിക പ്രധാന്യത്തെ ഘടികാരനിർമാണവിദ്യയുമായി ഇഴുകിച്ചേർത്ത് നിർമിച്ചിരിക്കുന്ന ഈ ടൈംപീസ് തികച്ചുമൊരു മാസ്റ്റർപീസ് കളക്ഷനാണെന്നതിൽ തർക്കമില്ല. കഴിഞ്ഞ വർഷം പകുതിയോടെയാണ് Jacob & Co. ഈ വാച്ച് വിപണിയിലെത്തിച്ചത്.
View this post on Instagram