ബിപി പരിശോധിക്കാൻ എത്തി; ഗർഭിണിയാണെന്ന് അറിഞ്ഞത് പ്രസവത്തിന് നാലുമണിക്കൂർ മുൻപ്; ആശുപത്രിൽ നടന്നത് ഇതാണ്

Published by
Janam Web Desk

36 കാരി ​ഗർഭിണിയാണെന്ന് അറിഞ്ഞത് പ്രസവത്തിന് നാലുമണിക്കൂർ മുൻപ്. കിഴക്കൻ ചൈനയിലെ സെജിയാങ് പ്രവിശ്യയിലെ ആശുപത്രിയാണ് അപൂർവ്വ രം​ഗങ്ങൾക്ക് സാക്ഷ്യം വഹിച്ചത്.

വന്ധ്യത ചികിത്സിയിലായിരുന്നു ​ഗോംങും ഭർത്താവുമെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ഐവിഎഫ് ചികിത്സയടക്കം പരീക്ഷിച്ചെങ്കിലും ഒന്നും വിജയിച്ചില്ല. ശരീരം ഭാരം കുറച്ചതിന് ശേഷമേ ഇനി ചികിത്സ നടത്തിയത് കൊണ്ട് പ്രയോജനം ചെയ്യുവെന്നും  ഡോക്ടർമാർ യുവതിയോട്  പറഞ്ഞിരുന്നു. ​അമ്മയാകാൻ കഴിയില്ലെന്ന അറിഞ്ഞതോടെ യുവതി കടുത്ത നിരാശയിലായി. കു‍‍‍ഞ്ഞെന്ന സ്വപ്നം പോലും ഇരുവരും ഉപേക്ഷിച്ചിരുന്നുവെന്നും ചൈനീസ് മാദ്ധ്യമം പറയുന്നു.

ഇതിനിടെ കഴിഞ്ഞ ഡിസംബറിൽ ​കയ്യിൽ ചെറിയ മരവിപ്പ് അനുഭവപ്പെട്ടതിനെ തുടർന്ന് രക്തസമ്മർദ്ദം പരിശോധിക്കാൻ ​ഗോംങ് അടുത്തുള്ള ആശുപത്രിയിൽ ചെന്നു. ​ഹോർമോൺ ചികിത്സ നടത്തിയതിനാൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി ആർത്തവം നിലച്ചിരുന്നുവെന്നും യുവതി ഡോക്ടറോട് പറഞ്ഞു. പിന്നാലെ ഡോക്ടറുടെ നിർദ്ദേശ പ്രകാരം നടത്തിയ അൾട്രാസൗണ്ട് സ്കാനിം​ഗിൽ യുവതി എട്ടര മാസം ​ഗർഭിണിയാണെന്ന് കണ്ടെത്തി.

ഇനിനിടെ രക്തസമ്മർദ്ദം വീണ്ടും ഉയർന്നതിനാൽ ഡോക്ടർമാർ ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ പുറത്തെടുത്തു. ആശുപത്രിയിൽ തുടരുന്ന അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികമാണെന്ന് ഡോക്ടർമാർ അറിയിച്ചു. യുവതി ആശുപത്രിയിൽ എത്തി നാലു മണിക്കൂറിനുള്ളിലാണ് മുഴുവൻ സംഭവങ്ങളും നടന്നത്.

Share
Leave a Comment