തൃശൂർ: ജില്ലയിലെ മുഴുവൻ സ്കൂളുകൾക്കും നാളെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. 63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ തൃശൂര്‍ ജില്ല 26 വര്‍ഷത്തിന് ശേഷം ചാമ്പ്യന്‍മാരായി സ്വര്‍ണ്ണക്കപ്പ് നേടിയിരുന്നു. ഇതിന്റെ ആഹ്ളാദ സൂചകമായാണ് അവധി നൽകിയിരിക്കുന്നത്.
ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ ഉൾപ്പെടെയുള്ള എല്ലാ സ്‌കൂളുകള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.















