ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം നായകൻ പാറ്റ് കമിൻസിന് പരിക്കെന്ന് സൂചന. കണങ്കാലിലാണ് താരത്തിന് പരിക്കേറ്റത്. കമിൻസിനെ സ്കാനിംഗിന് വിധേയനാക്കും. ചാമ്പ്യൻസ് ട്രോഫിയിൽ നായകൻ ഉണ്ടാകുമോ എന്ന കാര്യം സ്ഥിരീകരിക്കാൻ സെലക്ഷൻ കമ്മിറ്റി ചെയർമാൻ ജോർജ് ബെയ്ലി തയാറായില്ല. ബോർഡർ ഗവാസ്കർ ട്രോഫിയിലടക്കം താരത്തെ കങ്കാലിലെ പരിക്ക് അലട്ടിയിരുന്നു. എങ്കിലും ടീമിനെ 3-1ന് വിജയത്തിലേക്ക് നയിക്കാൻ അദ്ദേഹത്തനായി. ഫെബ്രുവരി 19നാണ് ടൂർണമെന്റിന് ആരംഭിക്കുന്നത്.
അക്കാര്യത്തിൽ ഇതുവരെ ഉറപ്പൊന്നുമില്ല. അദ്ദേഹത്തിന്റെ സ്കാനിംഗ് റിപ്പോർട്ടിന് കാത്തിരിക്കുകയല്ലാതെ മറ്റു വഴികളില്ലെന്നും ബെയ്ലി പറഞ്ഞു. ശ്രീലങ്കയ്‌ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയിൽ കമിൻസിനെ ഉൾപ്പെടുത്തിയിട്ടില്ല. പുതുമുഖങ്ങളെയാണ് കൂടുതൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്റ്റീവൻ സ്മിത്തായിരിക്കും നയിക്കുന്നത്. കാഫിലേറ്റ പരിക്ക് കാരണം ബോർഡർ-ഗവാസ്കർ ട്രോഫിയിൽ നിന്ന് പുറത്തായ ജോഷ് ഹേസിൽവുഡും തിരിച്ചുവരവിന്റെ പാതയിലാണെന്ന് ബെയ്ലി പറഞ്ഞു. താരത്തെയും ശ്രീലങ്കൻ പര്യടനത്തിൽ ഉൾപ്പെടുത്തിയിട്ടില്ല.















