ഇന്ത്യൻ ജാവലിൻ ത്രോ താരം നീരജ് ചോപ്രയെ ലോകത്തിലെ ഏറ്റവും മികച്ച ജാവലിൻ താരമായി തിരഞ്ഞെടുത്ത് യുഎസിലെ പ്രശസ്ത മാഗസീനായ ട്രാക്ക് ആൻഡ് ഫീൾഡ് ന്യൂസ്. 2024-ലെ ഏറ്റവും മികച്ച പുരുഷ താരമാണ് നീരജ്. തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കിലും നീരജ് ചോപ്ര പാരിസ് ഒളിമ്പിക്സിൽ വെള്ളി മെഡൽ സ്വന്തമാക്കിയിരുന്നു. ഒളിമ്പിക്സിൽ സ്വർണം നേടിയ പാകിസ്താന്റെ അർഷദ് നദീമിനെ മറികടന്നാണ് നീരജ് നേട്ടം സ്വന്തമാക്കിയത്.
റെക്കോർഡോടെ ഒളിമ്പിക്സ് സ്വർണം നേടിയ അർഷദിന് മാഗസീൻ നൽകിയത് അഞ്ചാം സ്ഥാനമാണ്. രണ്ടുതവണ ലോക ചാമ്പ്യനായ ഗ്രെനഡയുടെ ആൻഡേഴ്സൺ പീറ്റേഴ്സിനാണ് രണ്ടാം സ്ഥാനം നൽകിയത്. പ്രധാന ഇവൻ്റുകളിലെ സ്ഥിരതയും ശക്തമായ സ്ഥാനവുമാണ് നീരജിനെ തിരഞ്ഞെടുക്കാൻ കാരണമെന്ന് മാഗസീൻ വ്യക്തമാക്കി. 90 മീറ്റർ താണ്ടുക എന്ന തന്റ പ്രീസിസൺ ലക്ഷ്യം മറികടന്നില്ലെങ്കിലും താരത്തിന്റെ മൊത്തത്തിലുള്ള പ്രകടനം അഭിനന്ദഹം അർഹിക്കുന്നുവെന്ന് അവർ വ്യക്തമാക്കി.
More recognition for Neeraj Chopra!
Track & Field News, a renowned US based sports magazine, has honoured @Neeraj_chopra1 as the best Javelin thrower of 2024.
A proud moment for India🇮🇳 as he continues to raise the bar!#Sports #IndianSports #NeerajChopra #champion pic.twitter.com/Q6zvjRWG6J
— SAI Media (@Media_SAI) January 10, 2025