സ്വന്തം ലൈംഗിക ദാരിദ്ര്യം മറച്ചുവെക്കാൻ സ്വയം തമാശക്കാരനാണെന്ന് വിശ്വസിച്ച് സമൂഹത്തിലിറങ്ങുന്ന ബോറൻ; ദ്വയാർത്ഥ പ്രയോഗങ്ങൾ മലയാളിയുടെ മുഖമുദ്ര

Published by
Janam Web Desk

ദ്വയാർത്ഥ പ്രയോ​ഗങ്ങളുടെ പേരിൽ പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂർ ജയിലിലായിട്ട് ദിവസം മൂന്ന് കഴിഞ്ഞു. അറസ്റ്റ് ചെയ്യുമ്പോൾ എളുപ്പത്തിൽ ഉടൻ പുറത്തിറങ്ങുമെന്ന ആത്മവിശ്വാസം ബോബിക്കുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ശാരീരിക ഭാഷയിലും ഇത് വ്യക്തമായിരുന്നു. എന്നാൽ കാര്യങ്ങൾ ബോബിയുടെ കൈവട്ടുപോയി. മജിസ്ട്രേറ്റ് കോടതിയേയും ഹൈക്കോടതിയേയും സമീപിച്ചെങ്കിലും ജാമ്യം ലഭിച്ചില്ല. ഈ സാഹചര്യത്തിൽ ദ്വയാർത്ഥ പ്രയോഗങ്ങളുമായി ബന്ധപ്പെട്ട് നടൻ ഹരീഷ് പേരടിയെഴുതിയ ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്

ദ്വയാർത്ഥങ്ങൾ ഉള്ള ഒരു കവിതയേക്കാൾ സത്യസന്ധവും മനോഹരവുമാണ് ഒരു ഭരണിപാട്ട്. ലോകത്തിലെ ഏറ്റവും ബുദ്ധിയുള്ളവനാണ് മലയാളി എന്ന ബുദ്ധിയില്ലായ്മയിൽ നിന്നാണ് മലയാളിയുടെ മുഖമുദ്രയായ ദ്വയാർത്ഥ പ്രയോഗങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. സ്വന്തം ലൈഗിംക ദാരിദ്യം മറച്ചുവെക്കാൻ സ്വയം തമാശക്കാരനാണെന്ന് വിശ്വസിച്ച് പൊതുസമൂഹത്തിലേക്കിറങ്ങുന്ന ധാരാളം ആളുകളുണ്ടെന്നും ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു.

കുറിപ്പിന്റെ പൂർണ്ണരൂപം

ലോകത്തിലെ ഏറ്റവും ബുദ്ധിയുള്ളവനാണ് മലയാളി എന്ന ബുദ്ധിയില്ലായ്മയിൽ നിന്നാണ് മലയാളിയുടെ മുഖമുദ്രയായ ദ്വയാർത്ഥ പ്രയോഗങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്…ഒരു അർത്ഥം മാത്രമുള്ള ഒരു പച്ച തെറിയേക്കാൾ നിങ്ങൾ ഭയക്കേണ്ടതും ശ്രദ്ധിക്കേണ്ടതും പല ജാതി അർത്ഥങ്ങൾ ഉണ്ടാക്കുന്ന മാന്യതെയെയാണ്…നമ്മൾ എന്നും ബന്ധപ്പെടുന്ന എല്ലായിടങ്ങളിലും ഇങ്ങിനെയൊരു അടിമുടി വെള്ള പുശിയ ഒരു മാന്യനായ ഒരു ബോറൻ (ബോറെ) ഉണ്ടാവും…സ്വന്തം ലൈംഗിക ദാരിദ്ര്യം മറച്ചുവെക്കാൻ സ്വയം തമാശക്കാരനാണെന്ന് വിശ്വസിച്ച് പൊതുസമൂഹത്തിലേക്കിറങ്ങുന്ന അസ്സൽ രോമങ്ങൾ…ദ്വയാർത്ഥങ്ങൾ ഉള്ള ഒരു കവിതയേക്കാൾ സത്യസന്ധവും മനോഹരവുമാണ് ഒരു ഭരണിപാട്ട്…താനാരോ തന്നരോ തന താനാരോ തന്നാരോ…

Share
Leave a Comment