കേരള സർക്കാരിന്റെ പുരാവസ്തു വകുപ്പിൽ ഫോട്ടോഗ്രാഫറാകാൻ സുവർണാവസരം. ഒരു ഒഴിവാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് പിഎസ്‍സി അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി പിഎസ്‍സിയുടെ വൺ ടൈം പ്രൊഫൈൽ വഴിയാണ് അപേക്ഷിക്കേണ്ടത്. ഈ മാസം 29 വരെ അപേക്ഷിക്കാം.
പത്താം ക്ലാസും ഫോട്ടോഗ്രാഫിയിലെ പ്രാവീണ്യവുമാണ് യോഗ്യത. അംഗീകൃത സ്ഥാപനത്തിൽ നിന്ന് ഫോട്ടോഗ്രാഫിയിലോ അനുബന്ധ വിഷയങ്ങളിലോ അപ്ലൈഡ് ആർട്‌സിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ ഉള്ളവർക്ക് മുൻഗണന ഉണ്ടാകും. പ്രതിമാസം 35,600 രൂപ മുതൽ 75,400 രൂപ വരെ ശമ്പളമായി ലഭിക്കും. 18-നും 36-നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് www.keralapsc.gov.in സന്ദർശിക്കുക.















