ആറന്മുള : ചെറുകോൽപ്പുഴ ഹിന്ദുമത മഹാമണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന 113 മത് പരിഷത്ത് 2025 ഫെബ്രുവരി 02 മുതൽ 09 വരെ നടക്കും. ചെറുകോല്‍പ്പുഴയില്‍ പമ്പയുടെ തീരത്ത് ശ്രീ വിദ്യാധിരാജ നഗറിലാണ് ഹിന്ദുമത പരിഷത്ത് നടക്കുക.
സമ്മേളനം ഫെബ്രുവരി രണ്ട് വൈകുന്നേരം നാലുമണിക്ക് കേരളാ ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഉദ്‌ഘാടനം ചെയ്യും.ഹിന്ദു മത മാഗമണ്ഡലം പ്രസിഡന്റ് ഡോക്ടർ പി എസ് നായർ അദ്ധ്യക്ഷത വഹിക്കും. പെരുങ്കുളം ചെങ്കോൽ അധീനം സ്വാമി H H ശ്രീ ല ശ്രീ ശിവപ്രകാശ ദേശിക സത്വ ജ്ഞാന പണ്ടാര സ്വാമികൾ സന്നിഹിതനായിരിക്കും. സംപൂജ്യ സ്വാമി പ്രജ്ഞാനന്ദ തീർത്ഥ പാദർ, ശ്രീമദ് ചിദാനന്ദ ഭാരതി സ്വാമികൾ, എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും.
മുൻ മിസോറാം ഗവർണ്ണർ കുമ്മനം രാജശേഖരൻ ആമുഖ പ്രഭാഷണം നടത്തും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ , ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, പ്രമോദ് നാരായണൻ എം. എൽ എ, ആന്റോ ആന്റണി എംപി , അയിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രഭാകരൻ എന്നിവർ പങ്കെടുക്കും.