മകര സംക്രാന്തിയുടെ ശുഭവേളയിൽ 2025 ലെ മഹാ കുംഭത്തിന്റെ ആദ്യ അമൃത സ്‌നാനത്തിനായി അഖാരകൾ സ്നാനഘട്ടങ്ങളിലേക്ക് എത്തിക്കഴിഞ്ഞു. മകര സംക്രാന്തി ദിനമായ ഇന്നത്തെ ഒന്നാം ഷാഹി സ്നാനത്തിന് ആശംസകളുമായി ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എത്തി. എക്‌സിലെ അക്കൗണ്ടിലെ പോസ്റ്റിലാണ് അദ്ദേഹം ആദ്യത്തെ അമൃത് സ്നാന പുണ്യം നേടിയ ഭക്തർക്ക് അഭിനന്ദനങ്ങൾ ചൊരിഞ്ഞത്.
“ഇതാണ് നമ്മുടെ ശാശ്വത സംസ്കാരത്തിന്റെയും വിശ്വാസത്തിന്റെയും ജീവസുറ്റ രൂപം. ഇന്ന്, ഹൈന്ദവ വിശ്വാസത്തിന്റെ മഹത്തായ ഉത്സവമായ ‘മകരസംക്രാന്തി’യുടെ ശുഭകരമായ വേളയിൽ, പ്രയാഗ്‌രാജിലെ 2025-ലെ മഹാകുംഭത്തിലെ ത്രിവേണി സംഗമത്തിൽ ആദ്യത്തെ ‘അമൃത് സ്നാന’മെടുത്ത് പുണ്യം നേടിയ എല്ലാ ഭക്തർക്കും അഭിനന്ദനങ്ങൾ!”, മഹാകുംഭ മേളയിൽ പ്രയാഗിൽ അണിനിരന്ന ജനകോടികളുടെ ആകാശ ദൃശ്യങ്ങൾ പങ്കിട്ടുകൊണ്ട് എക്‌സിലെ പോസ്റ്റിൽ യോഗി ആദിത്യനാഥ് പറഞ്ഞു.
ഇത് കൂടാതെ മകരസംക്രാന്തി, മാഘ ബിഹു ആശംസകളും യോഗി ആദിത്യനാഥ് പങ്കു വെച്ചിരുന്നു.