പാലക്കാട്: ഇന്ധനം തീർന്നതിനെ തുടർന്ന് കൂറ്റൻ ബലൂൺ പാടത്തേക്ക് ഇടിച്ചിറങ്ങി. പാലക്കാട് കന്നിമാരി മുളളന്‍തോട്ടിലാണ് സംഭവം. പൊളളാച്ചിയില്‍ നിന്ന് പറത്തിയ ഭീമന്‍ ബലൂണാണ് രാവിലെ എട്ടരയോടെയാണ് അതിർത്തി കടന്ന് പാലക്കാട് എത്തിയത്.
പൊള്ളാച്ചിയില്‍ തമിഴ്‌നാട് ടൂറിസം വകുപ്പ് നടത്തുന്ന ഫെസ്റ്റിന്റെ ഭാഗമായുള്ള ബലൂണ്‍ പറപ്പിക്കലിനിടെ ആയിരുന്നു അപ്രതീക്ഷിത രംഗങ്ങൾ. പൊള്ളാച്ചിയില്‍ നിന്ന് ഏകദേശം 20 കിലോമീറ്റര്‍ അകലെയാണ് ഇടിച്ചിറങ്ങിയ സ്ഥലം. തമിഴ്നാട് പൊലീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ രണ്ട് മക്കളും പറക്കലിനു നേതൃത്വം നല്‍കുന്ന രണ്ട് പേരുമായിരുന്നു ബലൂണില്‍ ഉണ്ടായിരുന്നത്.
വേലായുധന്‍ കുട്ടിയുടെ ഉടമസ്ഥതയിലുള്ള പാടത്താണ് ബലൂണ്‍ സുരക്ഷിതമായി ഇറങ്ങിയത്. പാടത്ത് ഞാറ് നട്ടിരിക്കുയായിരുന്നെങ്കിലും ബലൂണിലുള്ളവരുടെ സുരക്ഷയെ കരുതി ഇറക്കാൻ വേലായുധൻ കുട്ടി സമ്മതം നൽകുകയായിരുന്നു. പിന്നാലെ പൊലീസും കമ്പനി അധികൃതരും എത്തി ബലൂണ്‍ ചുരുട്ടിയെടുത്ത് മാറ്റി.