തിരുവാഭരണം ചാർത്തി അയ്യന് ദീപാരാധന; മകരജ്യോതി ദർശിച്ച് ആയിരങ്ങൾ; ശരണമന്ത്രങ്ങൾ നിറഞ്ഞ് അയ്യപ്പസന്നിധി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

തിരുവാഭരണം ചാർത്തി അയ്യന് ദീപാരാധന; മകരജ്യോതി ദർശിച്ച് ആയിരങ്ങൾ; ശരണമന്ത്രങ്ങൾ നിറഞ്ഞ് അയ്യപ്പസന്നിധി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 14, 2025, 06:59 pm IST
FacebookTwitterWhatsAppTelegram

സന്നിധാനം: വ്രതമെടുത്ത് മലചവിട്ടി സന്നിധാനത്തെത്തിയ ആയിരക്കണക്കിന് ഭക്തർക്ക് ദർശന സുകൃതം പകർന്ന് അയ്യന് തിരുവാഭരണം ചാർത്തി ദീപാരാധന. സന്നിധാനത്തും പാണ്ടിത്താവളത്തും ഉൾപ്പെടെ വിരിവെച്ചും പർണശാല കെട്ടിയും കാത്തിരുന്ന ഭക്തർ പൊമ്പലമേട്ടിൽ തെളിഞ്ഞ മകരജ്യോതിയും മകരനക്ഷത്രവും കൺകുളിർക്കെ കണ്ടു.

വൈകിട്ട് 5.30 നാണ് തിരുവാഭരണ പേടകങ്ങൾ വഹിച്ചുളള ഘോഷയാത്ര പമ്പയിൽ നിന്നും ശരംകുത്തിയിലെത്തിയത്. ദേവസ്വം അധികൃതരുടെ നേതൃത്വത്തിൽ പേടകവാഹകരെ മാലയിട്ട് സ്വീകരിച്ചു. ചെണ്ടമേളത്തിന്റെയും പഞ്ചവാദ്യത്തിന്റെയും കർപ്പൂരാഴിയുടെയും തീവെട്ടിവെളിച്ചത്തിന്റെയും അകമ്പടിയോടെ സന്നിധാനത്തേക്ക്. 6.30 ഓടെ പേടകങ്ങൾ ശരംകുത്തിയിൽ നിന്ന് ആനയിച്ച് സന്നിധാനത്ത് എത്തിച്ചു.

ഘോഷയാത്ര വലിയ നടപ്പന്തലിൽ എത്തിയതോടെ മണിക്കൂറുകളായി കാത്തുനിന്ന ആയിരങ്ങളുടെ കണ്ഠങ്ങളിൽ നിന്ന് ശരണമന്ത്രങ്ങൾ ഉയർന്നു. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ പതിനെട്ടാം പടി കടന്ന് പേടകങ്ങൾ ക്ഷേത്ര സോപാനത്ത് എത്തി. തന്ത്രിയും മേൽശാന്തിയും പേടകം ഏറ്റുവാങ്ങി ദീപാരാധനയ്‌ക്കായി നട അടച്ചു. 6.42 നാണ് ദീപാരാധനയ്‌ക്ക് ശേഷം ദർശനത്തിനായി നട തുറന്നത്.

ദീപാരാധന അവസാനിക്കും മുൻപ് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു. മൂന്ന് തവണ ജ്യോതി മിന്നിമറഞ്ഞു. ഇതോടെ ഭക്തരുടെ ശരണം വിളി ഉച്ചസ്ഥായിയിലെത്തി. രണ്ട് ലക്ഷത്തോളം ഭക്തർ ഇത്തവണ മകരജ്യോതി ദർശനത്തിനായി എത്തിയെന്നാണ് വിലയിരുത്തൽ. സന്നിധാനത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നെങ്കിലും പ്രതീക്ഷിച്ചതിലും അധികം ഭക്തർ ഇക്കുറി എത്തിയെന്നാണ് പൊലീസിന്റെയും വിലയിരുത്തൽ.

Tags: സന്നിധാനംSABARIMALAദർശന സുകൃതംതിരുവാഭരണംഅയ്യന് ദീപാരാധന
ShareTweetSendShare

More News from this section

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സ​മീ​ർ താ​ഹി​റിന്റെ സമ്മതത്തോടെ; ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​യും പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് കേ​സ്; എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

CPM ഭരണസമിതി 100 കോടി തട്ടിയെന്ന് ആരോപണം: നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്: പണം നഷ്ടപ്പെട്ടത് 250ഓളം നിക്ഷേപകർക്ക്

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

Latest News

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ അളക്കാൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies