പെർഫ്യൂം പൂശിയില്ലെങ്കിൽ പുറത്തിറങ്ങാൻ വരെ മടിക്കുന്നവരുണ്ട് നമുക്കിടയിൽ. ഫാഷൻ ട്രെൻഡുകളിൽ വരെ പെർഫ്യൂം പ്രധാന പങ്ക് വഹിക്കുന്നു. ശരീരത്തിന് നീണ്ട് നിൽക്കുന്ന സുഗന്ധം പരത്തുന്നതിനായി വാരിക്കോരി പെർഫ്യൂം അടിക്കുന്നവരാണോ നിങ്ങൾ? എന്നാൽ ഇങ്ങനെ അമിതമായ അളവിൽ പെർഫ്യൂം പുരട്ടുന്നത് ശരീരത്തിനും ആരോഗ്യത്തിനും ദോഷകരമാണെന്ന് എത്ര പേർക്കറിയാം? അമിതമായി പെർഫ്യൂം പുരട്ടിയാലുണ്ടാകുന്ന പ്രശ്നങ്ങളറിയാം..
1. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും അലർജിയും
എഥനോൾ, അസെറ്റോൺ, ഫോർമാൽഡിഹൈഡ് തുടങ്ങിയ പല സംയുക്തങ്ങളും പെർഫ്യൂമുകളിൽ അടങ്ങിയിട്ടുണ്ട്. ഈ സംയുക്തങ്ങൾ ശ്വസന വ്യവസ്ഥയെ പ്രകോപിപ്പിക്കാൻ കാരണമാകും. ശ്വസനസംബന്ധമായ പ്രശ്നങ്ങളിലേക്ക് ഇത് വഴിവയ്‌ക്കും. ചുമ, ശ്വാസംമുട്ടൽ, ആസ്ത്മ എന്നിവ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
2. ആസ്ത്മ CPOD പ്രശ്നങ്ങൾ വർദ്ധിക്കാൻ കാരണമാകും
പെർഫ്യൂമിന്റെ സിന്തറ്റിക് സുഗന്ധം ശ്വസന വ്യവസ്ഥയെ പ്രകോപിപ്പിക്കുമെന്ന്ന പറഞ്ഞല്ലോ. ഇത് ആസ്ത്മ, ക്രോണിക് ഒബ്സ്ട്രക്‌റ്റീവ് പൾമണറി ഡിസീസ് (CPOD) ആളുകളിൽ ഇത് വീക്കത്തിനും ബ്രോങ്കിയൽ ഹൈപ്പർ റെസ്‌പോൺസിവ്‌നെസ് പോലുള്ള പ്രശ്‌നങ്ങളും ഉണ്ടായേക്കാം. പ്രശ്നം ഗുരുതരമാകുമെന്ന് സാരം.
3. ശ്വാസകോശാ ആരോഗ്യത്തെ ബാധിക്കുന്നു
പെർഫ്യൂമിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ ശ്വാസകോശത്തെ ദോഷകരമായി ബാധിക്കും. പെർഫ്യൂമുകളിൽ ഫ്താലേറ്റ്സ് എന്ന രാസവസ്തു ഉപയോഗിക്കുന്നു. ഇത് ശ്വസന പ്രശ്നങ്ങൾക്ക് കാരണമാകും.
4. അലർജി
കെമിക്കൽ സെൻസിറ്റിവിറ്റി അല്ലെങ്കിൽ അലർജിയുടെ കാരണങ്ങളിലൊന്നാണ് പെർഫ്യൂമുകൾ. ദീർഘനേരം പെർഫ്യൂം ഉപയോഗിക്കുന്നത് വിട്ടുമാറാത്ത സൈനസ് വീക്കം ഉണ്ടാക്കും. ശ്വാസകോശത്തിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കാൻ ഇത് കാരണമാകും.
5. ന്യൂറോളജിക്കൽ, സൈക്കോളജിക്കൽ പ്രശ്നങ്ങൾ
പെർഫ്യൂമിന്റെ ഗന്ധം ശക്തവും ദീർഘകാലം നിലനിൽക്കുന്നതുമാണ്. ഇത് ചിലരിൽ തലവേദന, തലകറക്കം, ഛർദ്ദി തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.