3G യു​ഗത്തിന് തിരശീല വീണു; വിപുലീകരണത്തിനും മാറ്റത്തിനും BSNL; ഈ സർക്കിളിൽ നാളെ മുതൽ പുതിയ സേവനം..

Published by
Janam Web Desk

3 ജി സേവനം നിർത്തലാക്കാൻ ബിഎസ്എൻഎൽ. നാളെ മുതൽ സമ്പൂർണമായി 4ജി സേവനമാകും ബിഎസ്എൻഎൽ ലഭ്യമാക്കുക. ബിഹാർ ടെലികോം സർക്കിളിലാണ് ഇത് നടപ്പിലാക്കുക. വരുന്ന ജൂണിൽ രാജ്യമൊട്ടാകെ 4ജി സേവനം ലഭ്യമാകുമെന്നും കമ്പനി അറിയിച്ചു.

ബിഹാർ സർക്കിളിൽ‌ നാളെ മുതൽ 3ജി സേവനം പൂർണമായും നിർത്തലാക്കും. തലസ്ഥാന ന​ഗരമായ പട്ന ഉൾപ്പടെയുള്ള ന​ഗരങ്ങൾ ഇതിനോടകം 4ജിയിലേക്ക് അപ്​ഗ്രേഡ് ചെയ്തുകഴിഞ്ഞു. ആദ്യ ഘട്ടത്തിൽ മോത്തിഹാരി, കതിഹാർ‌, ഖ​ഗാരിയ, മുൻ​ഗർ തുടങ്ങിയ പ്രദേശങ്ങളിൽ‌ ഘട്ടഘട്ടമായി 3ജി സേവനം അവസാനിപ്പിച്ചിരുന്നു.

3ജി സിം ഉപയോ​ഗിക്കുന്നവർ 4ജിയിലേക്ക് അപ്​ഗ്രേഡ് ചെയ്യണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. സൗജന്യമായി അപ്​ഗ്രേഡ് ചെയ്യാവുന്നതാണ്. അടുത്തുള്ള ടെലിഫോൺ എക്സ്ചേഞ്ചിലോ ബിസ്എൻഎൽ ഉപഭോക്തൃ സേവന കേന്ദ്രത്തിലോ ഈ സേവനം ലഭിക്കുന്നതാണ്. മെച്ചപ്പെട്ട കണക്ടിറ്റിവിറ്റിയും വേ​ഗതയേറിയ ഇന്റർനെറ്റും ലഭിക്കും.

Share
Leave a Comment