"കോവിഡ് കാലവർഷക്കെടുതി ഉരുൾപൊട്ടൽ"; കാരണഭൂതന് പിന്നാലെ വീണ്ടും മുഖസ്തുതി ; മുഖ്യമന്ത്രിയെ പുകഴ്ത്തി അടുത്ത ഗാനം
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

“കോവിഡ് കാലവർഷക്കെടുതി ഉരുൾപൊട്ടൽ”; കാരണഭൂതന് പിന്നാലെ വീണ്ടും മുഖസ്തുതി ; മുഖ്യമന്ത്രിയെ പുകഴ്‌ത്തി അടുത്ത ഗാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 15, 2025, 11:09 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ഏറെ വിവാദത്തിനു കാരണമായ ‘ഇന്നീ പാർട്ടി ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതൻ പിണറായി വിജയനെന്ന സഖാവ് തന്നെ”, എന്ന വാഴ്‌ത്തും പാട്ടിനു ശേഷം വീണ്ടും പിണറായി വിജയനെ പ്രകീർത്തിച്ചു കൊണ്ട് ‘ഫീനിക്സ് പക്ഷി’ എന്ന മുഖസ്തുതി സംഘഗാനം വരുന്നു.

സമര ധീരസാരഥി പടനായകൻ തുടങ്ങി വിശേഷണങ്ങൾ ഗാനത്തിലുണ്ട്. പഠനകാലം പടയുടെ നടുവിൽ, അടിയന്തരാവസ്ഥയിലെ പീഡനം,
കോവിഡ് കാലവർഷക്കെടുതി ഉരുൾപൊട്ടൽ തുടങ്ങിയ പരാമർശങ്ങൾ ഇതിലുണ്ട്.

‘സമരധീര സാരഥി പിണറായി വിജയൻ, പടയുടെ നടുവിൽ പടനായകൻ’ എന്ന വരികളോടെയാണു പാട്ടു തുടങ്ങുന്നത്. ‘ഫീനിക്സ് പക്ഷിയായി മാറുവാൻ ശക്തമായ ത്യാഗപൂർണ ജീവിതം വരിച്ചയാളാ’ണു പിണറായിയെന്നു പാട്ടിൽ പറയുന്നു.

‘പാടവും പറമ്പും കേരമൊക്കെയും പടക്കളം
ജന്മിവാഴ്ചയെ തകർത്തു തൊഴിലിടങ്ങളാക്കിയോൻ

പണിയെടുത്തു ഭക്ഷണത്തിനായി പൊരുതും അച്ഛനെ
തഴുകിയ കരങ്ങളിൽ ഭരണചക്രമായിതാ…

കൊറോണ നിപ്പയൊക്കവേ തകർത്തെറിഞ്ഞ നാടിതേ
കാലവർഷക്കെടുതിയും ഉരുൾപൊട്ടലൊക്കവേ

ദുരിതപൂർണ ജീവിതം ഇരുളിലായ കാലവും
കൈവിളക്കുമായി ജ്വലിച്ചു കാവലായി നിന്നയാൾ

ജീവനുള്ള നാൾ വരെ സുരക്ഷിതത്വമേകിടാൻ
പദ്ധതികളൊക്കെയും ജനതതിക്കു നൽകിയോൻ’

എന്നിങ്ങനെ പോകുന്നു വരികൾ. ധനകാര്യവകുപ്പിലെ പൂവത്തൂർ ചിത്രസേനനാണ് ഈ മുഖസ്തുതി ഗാനം രചിച്ചത്.നിയമ വകുപ്പിലെ സെക്ഷൻ ഓഫീസർ കെ എസ് വിമൽ സംഗീതം നൽകിയ ഗാനം നാളെ സിപിഎം അനുകൂല കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ സുവർണ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടനത്തിൽ മുഖ്യമന്ത്രിയെ വേദിയിലിരുത്തി 100 വനിതാ ജീവനക്കാർ ഈ മുഖസ്തുതി ഗാനം ആലപിക്കും.
സെക്രട്ടേറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ മന്ദിരം ഉദ്ഘാടനമാണ് ചടങ്ങ്.മാസങ്ങളായി രണ്ടു ചേരിയിൽ നിൽക്കുന്ന അസോസിയേഷനിൽ, മുഖ്യമന്ത്രിയുടെ ആശീർവാദമുള്ള പ്രസിഡന്റ് പി.ഹണിയുടെ നേതൃത്വത്തിലാണു സുവർണജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടനം സംഘടിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ സിപിഎം സമ്മേളനകാലത്ത് പാറശാലയിൽ അഞ്ഞൂറോളം വനിതകൾ അവതരിപ്പിച്ച മെഗാതിരുവാതിരയിൽ ‘ഇന്നീ പാർട്ടി ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതൻ പിണറായി വിജയനെന്ന സഖാവ് തന്നെ, എതിരാളികൾ കൂട്ടത്തോടെ പീഡിപ്പിച്ച സമയത്തെല്ലാം അടിപതറാതെ പോരാടിയ ധീരസഖാവാണ്’ എന്നിങ്ങനെ യുള്ള പൂവരണി നമ്പൂതിരി രചിച്ച ഗാനമായിരുന്നു ഉണ്ടായിരുന്നത്. കോവിഡ് കേസുകൾ കുതിച്ചുയരുന്നതിനിടെ സിപിഎം (CPM) ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി അഞ്ഞൂറോളംപേരെ പങ്കെടുപ്പിച്ച് നടത്തിയ‘മെഗാ തിരുവാതിര’(Mega Thiruvathira) വിവാദമായിരുന്നു.

ഇത് കൂടാതെ പിണറായിയെ വാഴ്‌ത്തിപ്പാടി ‘കേരള സിഎം’ എന്ന പേരിൽ യുട്യൂബിൽ കഴിഞ്ഞവർഷം ഒരു വിഡിയോ ഗാനവുമിറങ്ങി. ‘പിണറായി വിജയൻ നാടിന്റെ അജയൻ’ എന്നു തുടങ്ങുന്ന ഈ പാട്ടിൽ ‘തീയിൽ കുരുത്തൊരു കുതിര’, ‘കൊടുങ്കാറ്റിൽ പറക്കും കഴുകൻ’ എന്നെല്ലാമായിരുന്നു വിശേഷണം.

Tags: cm pinarayi vijyayanCHIEF MINISTER PINARAYI VIJAYAN
ShareTweetSendShare

More News from this section

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

Latest News

പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

ഡിഎൻഎയുടെ ഘടനയ്‌ക്ക് നോബൽ സമ്മാനം; അമേരിക്കൻ ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies