തിരുവന്തപുരം: നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ സമാധിയുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കി ഹിന്ദു ഐക്യവേദി. ഹിന്ദുഐക്യവേദിയുടെ പേരിലുള്ള വിവാദം അവാസ്താവമാണ്. കേസിൽ നിയമപരമായ നടപടികൾ സ്വീകരിക്കണം എന്നതാണ് ഹിന്ദു ഐക്യവേദിയുടെ പ്രഖ്യാപിത നിലപാടെന്ന് സംസ്ഥാന സെക്രട്ടറി സന്ദീപ് തമ്പാനൂർ ജനം ടിവിയോട് പറഞ്ഞു.
ജില്ല ഭരണകൂടമാണ് നിയമപരമായ നടപടി എടുക്കേണ്ടത് . കുടുംബത്തെ കൂടി പറഞ്ഞു മനസിലാക്കി ജില്ലാ ഭരണകൂടം ഉചിതമായ നടപടി സ്വീകരിക്കുമെന്ന് കരുതുന്നു. ഗോപൻ സ്വാമിയുടെ സമാധിയുടെ മറവിൽ പവിത്രമായ സമാധി സങ്കൽപ്പത്തെ കളങ്കപ്പെടുത്താൻ ചില തീവ്രവാദ ശക്തികൾ ശ്രമിച്ചു. അത്തരം പ്രവർത്തികളെയാണ് ഹിന്ദു ഐക്യവേദി എതിർത്തതെന്നും അദ്ദേഹം പറഞ്ഞു.
നെയ്യാറ്റിൻകര സമാധിയുമായി ബന്ധപ്പെട്ട് ഹിന്ദു ഐക്യവേദിയുടെ പേര് അനാവശ്യമായി വിലച്ചിഴയ്‌ക്കാൻ ശ്രമം നടന്നിരുന്നു. ചില മാദ്ധ്യമങ്ങളും ഇത് ഏറ്റു പിടിച്ചതോടെയാണ് ഹിന്ദു ഐക്യവേദി നിലപാട് വ്യക്തമാക്കിയത്.