പലർക്കും മീൻ വറുത്തെടുക്കുകയെന്നാൽ കഠിനമായ പണിയാണ്. മീൻ കഴുകി വൃത്തിയാക്കുന്നതിനേക്കാൾ ബുദ്ധിമുട്ടാണ് പൊരിച്ചെടുക്കാനെന്ന് പരാതി പറയുന്നവർ കുറവല്ല. മറിച്ചിട്ട് വേവിക്കുമ്പോൾ പൊടിഞ്ഞുപോകുന്നതും കരിയുന്നതുമാണ് പ്രധാന പ്രശ്നം. എന്നാൽ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ രണ്ട് പ്രശ്നങ്ങളും ഒഴിവാക്കാം.. അവയിതാ…
- തീ കുറച്ച് വച്ച് വേണം മീൻ വറുത്തെടുക്കാൻ. എണ്ണ ചൂടാക്കിയ ശേഷം എണ്ണയിലേക്ക് അൽപം കറിവേപ്പില ഇട്ട് മൂപ്പിച്ച ശേഷം മീൻ വറുക്കാനിടുക. ചട്ടിയുടെ അടിയിൽ മീനോ മസാലയോ പിടിക്കില്ല. കൃത്യമായി മറിച്ചിട്ട് വേവിക്കാനും കഴിയും.
- മീനിന് മസാല ഉണ്ടാക്കുന്ന കൂട്ടത്തിൽ ഒരൽപം നാരാങ്ങാ നീര് കൂടി ചേർക്കുക. മീൻ കരിയാതിരിക്കാൻ ഇത് നല്ലതാണ്.
- മീൻ വറുക്കുന്ന എണ്ണയിൽ അൽപം മൈദ ചേർക്കുന്നതും കരിയാതിരിക്കാൻ സഹായിക്കും. മൈദയുടെ അളവ് കൂടാതിരിക്കാൻ ശ്രദ്ധിക്കണം.
- കടലമാവിൽ മീൻ മുക്കി പൊരിക്കുന്നത് സ്വാദ് കൂട്ടാനും മീൻ കരിയാതിരിക്കാനും സഹായിക്കു. എണ്ണയില്ലാതെ മീൻ വറുത്തെടുക്കാനും ഇത് സഹായിക്കും.
- മീൻ വറുക്കുന്ന എണ്ണയിൽ ഒരൽപം കോവയ്‌ക്ക് ഇടുക. അടിയിൽ പിടിക്കാതിരിക്കാനും കരിയാതിരിക്കാനും ഇത് സഹായിക്കും.
- വറുക്കുന്നതിന് മുൻപ് മസാല പുരട്ടി ഫ്രിഡ്ജിൽ വയ്‌ക്കുന്നതും നല്ലതാണ്. പൊടിയാതെ വറുത്തെടുക്കാൻ ഇങ്ങനെ ചെയ്യുന്നത് സഹായിക്കും.