2ജി നെറ്റ്‌വർക്ക് ലഭിക്കുന്ന മൊബൈൽ ഫോൺ ഉപയോഗിക്കുന്ന 150 ദശലക്ഷം ഇന്ത്യൻ ഉപയോക്താക്കൾക്ക് ഗുണകരമാകുന്ന നീക്കവുമായി ട്രായ്. വോയ്സ് കോളും എസ്എംഎസ് സർവീസും മാത്രമാകും ഇവർക്ക് ആവശ്യമായിട്ടുണ്ടാവുക. ഡാറ്റ ഉൾപ്പടെയുള്ള പായ്‌ക്ക് ചെയ്ത് ധനനഷ്ടം ഇത്തരക്കാർക്ക് പലപ്പോഴും ഉണ്ടാവാറുണ്ട്. അത്തരം സാഹചര്യങ്ങൾ ഒഴിവാക്കാനായി നിർദ്ദേശങ്ങൾ നൽകിയിരിക്കുകയാണ് ട്രായ്.
പുതിയ നിയമപ്രകാരം ടെലികോം കമ്പനികൾ 10 രൂപ മുതലുള്ള ടോപ്പ്-അപ്പ് വൗച്ചറുകൾ അവതരിപ്പിക്കണം. സ്പെഷ്യൽ താരിഫ് വൗച്ചറുകളുടെ (STV) കാലാവധി 90 ദിവസത്തിൽ നിന്ന് 365 ദിവസമായി ഉയർത്തണം. ദീർഘകാലത്തേക്ക് മികച്ച പ്ലാനുകൾ ഉപയോക്താക്കൾക്ക് ഇതിലൂടെ ലഭിക്കും. വോയ്സ് കോൾ, എസ്എംഎസ് പ്ലാനുകൾ മാത്രം അവതരിപ്പിക്കാനും നിർദ്ദേശമുണ്ട്. ഈ മാസം അവസാനത്തോടെ ഇത് നടപ്പിലാക്കിയേക്കുമെന്നാണ് റിപ്പോർട്ട്.