ടീം ഇന്ത്യയുടെ നമ്പർ വൺ പേസർ ജസ്പ്രീത് ബുമ്രയ്‌ക്ക് ബെഡ് റെസ്റ്റ് നിർദേശിച്ച് മെഡിക്കൽ സംഘം. വരുന്ന ചാമ്പ്യൻസ് ട്രോഫിയിൽ ഇതോടെ താരത്തിന്റെ പങ്കാളിത്തം അനിശ്ചിതത്വത്തിലായി. വീട്ടിലെ വിശ്രമത്തിന് ശേഷമാകും ഭാവികാര്യങ്ങളെക്കുറിച്ച് തീരുമാനിക്കുക എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. താരത്തിന്റെ മുതുകിൽ നീർവീക്കം ഉള്ളതാണ് വിശ്രമം നിർദേശിക്കാൻ കാരണം. നിലവിലെ ആരോരഗ്യ സ്ഥിതി ആശാവഹമല്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
താരത്തിന് എത്രനാൾ കളത്തിന് പുറത്ത് തുടരേണ്ടിവരുമെന്ന കാര്യവും വ്യക്തമല്ല. നേരത്തെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിൽ എത്താൻ താരത്തിന് നിർദ്ദേശം നൽകിയിരുന്നെങ്കിലും ഇപ്പോൾ വീട്ടിൽ തുടരാൻ അറിയിക്കുകയായിരുന്നു. അടുത്തയാഴ്ച ബുമ്ര ദേശീയ ക്രിക്കറ്റ് അക്കാഡമിയിൽ പോകും. നീർവീക്കം മാറിയാൽ അടുത്ത ഘട്ടത്തിലേക്ക് കടക്കുമെന്നാണ് സൂചന. മുൻപും താരത്തിന് പുറത്ത് പരിക്കേറ്റതിനാൽ നിലവിലെ പരിക്ക് വിദഗ്ധർ നിരീക്ഷിക്കുന്നുണ്ട്. വഷളായാൽ ഏറെക്കാലം താരത്തിന് വിട്ടുനിൽക്കേണ്ടി വന്നേക്കാം.