വീണ്ടും വാർത്തകളിൽ ഇടം പിടിച്ച് കൈൽ ഗോർഡി. 87 കുട്ടികളുടെ ബയോളജിക്കൽ പിതാവായ കൈലിന്റെ സ്വപ്നമാണ് വീണ്ടും മാദ്ധ്യമങ്ങളിൽ നിറയുന്നത് . ഈ വർഷം അവസാനത്തോടെ 100 കുട്ടികൾ എന്ന ലക്ഷ്യത്തിലേക്ക് താൻ എത്തുമെന്ന് യുവാവ് അവകാശപ്പെട്ടു.
ന്യൂയോർക്ക് പോസ്റ്റ് പറയുന്നതനുസരിച്ച് , ബി പ്രഗ്നൻ്റ് നൗ എന്ന വെബ്‌സൈറ്റിലൂടെ
കൈൽ സൗജന്യ സേവനം നൽകുന്നത്. ഒരു കുടുംബം എന്നത് അസാധ്യമാണെന്ന് കരുതുന്ന സ്ത്രീകളെ സഹായിക്കുന്നതിൽ അഭിമാനമുണ്ടെന്ന് സ്വയം പ്രഖ്യാപിത “ബീജദാനത്തിന്റെ സിഇഒ” പറഞ്ഞു. കാലിഫോർണിയൻ സ്വദേശിയാണ് 32-കാരൻ. കൈലിന്റെ മൂത്ത കുട്ടിക്ക് 10 വയസ്സുണ്ട്
ജപ്പാൻ, അയർലൻഡ്, കൊറിയ എന്നിവയുൾപ്പെടെയുള്ള പുതിയ രാജ്യങ്ങളിലേക്ക് തന്റെ സേവനം വ്യാപിപ്പിക്കാനാണ് കൈലിന്റെ ശ്രമം. 2026-ഓടെ ഓരോ രാജ്യത്തും ഒരു കുട്ടി ഉണ്ടാകുമെന്നും കൈൽ അന്തർദേശീയ മാദ്ധ്യമത്തിൽ പറഞ്ഞു.
ടെലിഗ്രാം സ്ഥാപകൻ പാവൽ ഡുറോവിനെ മറികടക്കുകയാണ് തന്റെ ലക്ഷ്യമെന്നും യുവാവ് പറയുന്നു. 12 രാജ്യങ്ങളിലായി നൂറിലധികം കുട്ടികളുള്ള ആളാണ് ടെലിഗ്രാം സ്ഥാപകൻ . 37 വയസ്സ് വരെയുള്ള സ്ത്രീകൾ തന്റെ ബീജം ഉപയോഗിച്ച് ഐവിഎഫ് നടത്തിയാൽ അതിന്റെ പണം താനെടുത്തോളാമെന്നും കോടീശ്വരന്റെ അറിയിപ്പ് മാസങ്ങൾക്ക് മുമ്പും പുറത്ത് വന്നിരുന്നു















