മുഖ്യമന്ത്രിയെക്കുറിച്ച് എഴുതിയപ്പോൾ വെളളത്തിൽ തിരതള്ളുന്നതുപോലെ വാക്കുകൾ വന്നു; എഴുതിയപ്പോൾ ഭയങ്കരമായി ലയിച്ചുപോയി; പൂവത്തൂർ ചിത്രസേനൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുഖ്യമന്ത്രിയെക്കുറിച്ച് എഴുതിയപ്പോൾ വെളളത്തിൽ തിരതള്ളുന്നതുപോലെ വാക്കുകൾ വന്നു; എഴുതിയപ്പോൾ ഭയങ്കരമായി ലയിച്ചുപോയി; പൂവത്തൂർ ചിത്രസേനൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 16, 2025, 05:04 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: മുഖ്യമന്ത്രിയെക്കുറിച്ച് കവിത എഴുതിയപ്പോൾ വെളളത്തിൽ തിരതള്ളുന്നതുപോലെയാണ് വാക്കുകൾ വന്നതെന്ന് പുകഴ്‌ത്തുപാട്ട് എഴുതിയ ധനവകുപ്പിലെ ഉദ്യോഗസ്ഥൻ പൂവത്തൂർ ചിത്രസേനൻ. കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ സുവർണജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്കാണ് മുഖ്യമന്ത്രിയെ പുകഴ്‌ത്തി പൂവത്തൂർ ചിത്രസേനൻ പാട്ടെഴുതിയത്. പാട്ടിലെ വരികളും വാക്കുകളും വ്യാപക ട്രോളുകൾക്കും വിമർശനത്തിനും ഇടയാക്കിയതിന് പിന്നാലെയായിരുന്നു മാദ്ധ്യമങ്ങളോട് ചിത്രസേനന്റെ പ്രതികരണം.

ആദ്യം എഴുതിയത് കേക വൃത്തത്തിലായിരുന്നു. അതിന് ഒരു ഉയിരില്ലായിരുന്നു. രണ്ടാമത് ഒരു രാത്രി 2.30 മണിക്ക് ഇരുന്ന് എഴുതി. പുലർച്ചെ 5.30 നാണ് തീർന്നത്. എഴുതിയപ്പോൾ മുഖ്യമന്ത്രിയുമായി ഭയങ്കരമായി ലയിച്ചുപോയി. അയൽ സംസ്ഥാനത്തൊക്കെ പോയി പൈസ വാങ്ങി കേരള ജനതയെ ഊട്ടുന്ന ഒരു മനുഷ്യനെക്കുറിച്ച് ഒരു കവിത എഴുതിയില്ലെങ്കിൽ പിന്നെ കവിയായി നടന്നിട്ട് വല്ല കാര്യമുണ്ടോയെന്ന് ആയിരുന്നു ചിത്രസേനന്റെ ചോദ്യം.

തന്റെ അച്ഛൻ പൂവത്തൂർ ഭാർഗവൻ മഹാകവിയാണെന്നും മൂന്ന് മഹാകാവ്യം എഴുതിയിട്ടുണ്ടെന്നും ചിത്രസേനൻ പറഞ്ഞു. അച്ഛനെ മനസിൽ ധ്യാനിച്ച് പിണറായി സഖാവിനെ മനസിലിരുത്തി അങ്ങ് എഴുതി കിടിലം ആയിട്ടങ്ങ് വന്നു. ആദ്യം കേക വൃത്തത്തിലാണ് എഴുതിയത്. അങ്കണ തൈമാവിൽ നിന്ന് ആദ്യത്തെ പഴം വീഴ്‌കെ… എന്ന രീതിയിലായിരുന്നു അത്. അങ്ങനെയായാൽ ശരിയാവില്ല, ഒരു ഉയിര് വേണമെന്ന് തോന്നി. അതേക്കുറിച്ച് ചിന്തിച്ചാണ് രണ്ടാമത്തെ രീതിയിൽ എഴുതിയത്.

സുവർണജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് ഒരു കവിത വേണമെന്ന് സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റാണ് പറഞ്ഞത്. വിപ്ലവകരമായ കവിത വേണമെന്നും പറ്റുമെങ്കിൽ മുഖ്യമന്ത്രിയെക്കുറിച്ച് തന്നെ ആയിക്കോട്ടെയെന്നും പറഞ്ഞിരുന്നു. അങ്ങനെയാണ് പിണറായി വിജയനെക്കുറിച്ച് കവിത എഴുതാൻ തുടങ്ങിയതെന്നം ചിത്രസേനൻ പറയുന്നു.

ഒരു കോഴിക്ക് മുട്ടയിടണമെന്ന് തോന്നും അപ്പോൾ അത് എവിടെയെങ്കിലും പോയി മുട്ടയിടും. അതുപോലെ എനിക്ക് കവിതയെഴുതണമെന്ന് തോന്നും ഞാൻ ഏത് ആൾക്കൂട്ടത്തിൽവെച്ചും കവിതയെഴുതും ചിത്രസേനൻ പറഞ്ഞു. ഫീനിക്‌സ് പക്ഷി, ചെമ്പടയ്‌ക്ക് കാവലാൾ തുടങ്ങിയ പാട്ടിലെ പ്രയോഗങ്ങളായിരുന്നു വൈറലായത്. ഇതിന്റെ ചുവടുപിടിച്ച് സമൂഹമാദ്ധ്യമങ്ങളിൽ ട്രോളുകളും ഇറങ്ങുന്നുണ്ട്.

Tags: കേക വൃത്തംപുകഴ്ത്തുപാട്ട്്സ്തുതിഗാനംമുഖ്യമന്ത്രിതിരുവനന്തപുരംകാരണഭൂതൻപൂവത്തൂർ ചിത്രസേനൻകേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ
ShareTweetSendShare

More News from this section

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies