വൈക്കം : വൈക്കത്ത് കാറും ബൈക്കും കൂട്ടി ഇടിച്ച് ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ മരിച്ചു; ഒരാളെ ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു .
രാത്രി 10.30 ഓടെ തലയാഴം തോട്ടകം ജംഗ്ഷന് സമീപമാണ് അപകടം. കുടവെച്ചൂർ പ്രീത ഭവനിൽ നിതീഷ് (35), ചേർത്തല പൂച്ചാക്കൽ ചാവത്തറ വീട്ടിൽ അക്ഷയ് (19) എന്നിവരാണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനായ തോട്ടകം ഇല്ലിത്തറ വീട്ടിൽ ആദിലാൽ (27) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
വൈക്കത്ത് നിന്നും വെച്ചൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ടാക്സി കാറും വെച്ചൂരിൽ നിന്നും വൈക്കം ഭാഗത്തേക്ക് വന്ന യുവാക്കൾ സഞ്ചരിച്ച ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.















