ആലപ്പുഴ: ഇടുക്കിയിൽ കുറുവ സംഘാംഗങ്ങൾ പിടിയിൽ. സഹോദരങ്ങളായ കറുപ്പയ്യയും നാഗരാജുമാണ് പിടിയിലായത്. രാജകുമാരിയിലെ ഒളിത്താവളത്തിൽ നിന്നുമാണ് പിടിയിലായത്. തമിഴ്നാട് പൊലീസ് ഇരുവരേയും പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
നിലവിൽ കുറവാ സംഘത്തിൽ രണ്ട് ചേരികളുണ്ട്. അതിൽ ബോഡിനായ്‌ക്കർ വിഭാഗത്തിൽപ്പെട്ടവരാണ് ഇവർ. അടുത്തിടെ ആലപ്പുഴയിലും എറണാകുളത്തും മോഷണം നടത്തി പിടിയിലായവരുടെ എതിർ സംഘമാണിത്. 2021ൽ കേരളത്തിൽ പലയിടത്തും ഇവർ മോഷണം നടത്തിയിരുന്നു. ആലപ്പുഴയിൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പ്രതികളെ ഉടൻ നാഗർകോവിൽ പൊലീസിന് കൈമാറും.















