ഒരു കാലത്ത് വടിവേലുയില്ലാത്ത തമിഴ് സിനിമകൾ ഇല്ലെന്ന് തന്നെ പറയാമായിരുന്നു. കോമഡിയിലേക്ക് വന്നാൽ മുടിചൂടാ മന്നനായിരുന്നു വടിവേലു. അദ്ദേഹത്തിന് ഒരു വലിയ ടീമും സിനിമകളിൽ ഉണ്ടായിരുന്നു. എന്നാൽ ഒപ്പമുണ്ടായിരുന്നവരെ ഒതുക്കുന്നതിൽ മന്നനാണ് വടിവേലു എന്ന ആരോപണം നേരത്തെ ഉയർന്നിരുന്നതാണ്. ഇപ്പോൾ അത് ഉറപ്പിക്കുകയാണ് നടൻ ജയമണി. ഒരു സ്വകാര്യ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് വടിവേലുവിനെതിരെ ആരോപണം ഉന്നയിച്ചത്.
വടിവേലു വലിയ അഹങ്കാരിയാണെന്നും. ഷൂട്ടിംഗ് സെറ്റിൽ അദ്ദേഹം കസേരയിൽ ഇരുന്നാൽ ബാക്കിയുള്ളവർ നിലത്തിരക്കണമെന്ന നിലപാടുകാരനായിരുന്നു വടിവേലു. സിംഗമുത്തുവടക്കമുള്ള താരങ്ങൾ വടിവേലുവിനെതിരെ രംഗത്തുവന്നിരുന്നു. ഇതിനെതിരെ വടിവേലു കോടതിയെ സമീപിക്കുകയും ചെയ്തു.
അതേസമയം മടൻ കോട്ടാച്ചിയും വടിവേലുവിനെതിരെ ആരോപണം ഉയർത്തിയിരുന്നു. തങ്ങളുടെ പ്രതിഫലം കൂടി വടിവേലു തട്ടിയെടുത്തുവെന്നും അവസരങ്ങൾ ഇല്ലാതാക്കിയെന്നും നടൻ പറഞ്ഞു. ഒപ്പം അഭിനയിച്ചിരിക്കുന്ന സിനിമകളിൽ മറ്റു നടന്മാരുടെ സ്ക്രീൻ ടൈം കുറയ്ക്കാനും വടിവേലു ഇടപെട്ടെന്നും കോട്ടാച്ചി പറയുന്നു. അതേസമയം നടൻ വിവേക് എല്ലാവരെയും ചേർത്ത് പിടിക്കുന്നയാളാണെന്നും ഏവർക്കും അവസരങ്ങൾ നൽകുമെന്നും കോട്ടാച്ചി പറഞ്ഞിരുന്നു.















