ത്രിവേണി സംഗമത്തിൽ പുണ്യ സ്നാനത്തിനായി ദശലക്ഷക്കണക്കിന് ആളുകൾ ഒത്തുകൂടുന്ന പ്രയാഗ്‌രാജിലെ മഹാകുംഭമേളയിൽ ചിലരുടെയെങ്കിലും കണ്ണുകളുടക്കിയത് തിരക്കിനിടയിൽ മാല വിറ്റ് നടക്കുന്ന പെൺകുട്ടിയിലേക്കാണ്. ഇൻഡോറിൽ നിന്നുള്ള നാടോടിപെൺകുട്ടിയുടെ സൗന്ദര്യവും നിഷ്കളങ്കതയും തുളുമ്പുന്ന മുഖമാണ് ഇപ്പോൾ ഇന്റർനെറ്റിലും തരംഗമാകുന്നത്.
തവിട്ട് നിറമുള്ള കൃഷ്ണമണി, കരിമഷിയെഴുതിയ ആകർഷണീയമായ കണ്ണുകൾ, മെടഞ്ഞിട്ട മിനുസമാർന്ന മുടിയിഴകൾ, ഹൃദ്യമായ പുഞ്ചിരി.. കണ്ണെടുക്കാതെ നോക്കി നിന്നുപോകുന്ന വശ്യമായ സൗന്ദര്യം. ചുറ്റും കൂടിയ ജനക്കൂട്ടം അവളുടെ ചിത്രങ്ങളും വീഡിയോകളും പകർത്തി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചു.
ചിലർ മൊണാലിസയോടും മറ്റുചിലർ രവിവർമ്മ ചിത്രത്തിലെ ശാലീന സുന്ദരിയോടുമെല്ലാം പെൺകുട്ടിയെ ഉപമിച്ചു. കമന്റ് ബോക്സിൽ പലരും പെൺകുട്ടിയുടെ സൗന്ദര്യത്തെ വർണിക്കുന്ന തിരക്കിലാണ്. പരിചയപ്പെടാനെത്തിയവർക്കെല്ലാം ശാന്തമായ പുഞ്ചിരി നൽകി നടന്നകലുന്ന പെൺകുട്ടിയുടെ വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു.
View this post on Instagram















