ബെം​ഗളൂരുവിൽ മത്സ്യ-മാംസ നിരോധനം; നോൺ-വെജ് ആഹാരം വിതരണം ചെയ്യരുത്; കർശന വിലക്ക് ഒരുമാസത്തോളം; കാരണമിത്..
Tuesday, March 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബെം​ഗളൂരുവിൽ മത്സ്യ-മാംസ നിരോധനം; നോൺ-വെജ് ആഹാരം വിതരണം ചെയ്യരുത്; കർശന വിലക്ക് ഒരുമാസത്തോളം; കാരണമിത്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 17, 2025, 08:35 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: എയ്റോ ഇന്ത്യയുടെ 15-ാമത് എഡിഷൻ ബെം​ഗളൂരുവിലെ യെലഹങ്ക എയർഫോഴ്സ് സ്റ്റേഷനിൽ തുടങ്ങാനിരിക്കെ മേഖലയിൽ മത്സ്യ-മാംസ നിരോധനം ഏർപ്പെടുത്തുമെന്ന് പ്രഖ്യാപനം. ബൃഹത് ബെം​ഗളൂരു മഹാന​ഗര പാലികെ (BBMP) ആണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. മത്സ്യവും മാംസവും അടക്കം എല്ലാ സസ്യേതര ഭക്ഷണങ്ങളും ബെം​ഗളൂരു നോർത്തിലെ പ്രസ്തുത മേഖലകളിൽ പൂർണമായും നിരോധിക്കുമെന്നാണ് ഉത്തരവിൽ പറയുന്നത്. ഒരുമാസത്തേക്കാണ് വിലക്ക്. ഫെബ്രുവരി 10 മുതൽ 14 വരെ യെലഹങ്ക എയർഫോഴ്സ് സ്റ്റേഷനിൽ നടക്കുന്ന എയ്റോ ഇന്ത്യ 2025 ആഘോഷങ്ങൾക്ക് സമാപനം കുറിക്കുന്നതോടെ നിരോധനം പിൻവലിക്കുന്നതാണ്.

യെലഹങ്ക എയർഫോഴ്സ് സ്റ്റേഷന്റെ 13 കിലോമീറ്റർ റേഞ്ചിലാണ് നോൺ-വെജ് ഭക്ഷണങ്ങളുടെ വിതരണവും വിപണിയും പൂർണമായും വിലക്കിയത്. ജനുവരി 23 മുതൽ ഫെബ്രുവരി 17 വരെയാണ് നിരോധനം. മുൻകരുതൽ നടപടിയുടെ ഭാ​ഗമായാണ് ഇത്തരമൊരു നീക്കമെന്ന് BBMP അറിയിച്ചു.

വിലക്കിന് കാരണം:

ഏഷ്യയിലെ ഏറ്റവും വലിയ എയർ ഷോ എന്നറിയപ്പെടുന്ന എയ്റോ ഇന്ത്യയുടെ ഭാ​ഗമായി യെലഹങ്ക എയർഫോഴ്സ് സ്റ്റേഷൻ പരിധികളിൽ എയ്റോപ്ലെയ്ൻ പരിശീലപറക്കൽ വ്യാപകമായിരിക്കും. ഈ സമയത്ത് എയർക്രാഫ്റ്റുകളെ പക്ഷിയിടിക്കുന്ന സംഭവങ്ങൾ ഒഴിവാക്കാൻ വേണ്ടിയാണ് സസ്യേതര ഭക്ഷണം വിലക്കിയത്. ഇരപിടിയൻ പക്ഷികൾ, പ്രത്യേകിച്ച് പരുന്ത് പോലുള്ളവ ഉയരത്തിൽ പറക്കുന്നവയാണ്. മത്സ്യ-മാംസങ്ങളുടെ അവശിഷ്ടങ്ങളാണ് ഇവയുടെ പ്രധാന ആഹാരം. എയർ ഷോയ്‌ക്ക് വേണ്ട പരിശീലനം നടക്കുന്ന സ്ഥലങ്ങളിൽ ഇരപിടിയൻ പക്ഷികളുടെ സാന്നിധ്യം അകറ്റാൻ വേണ്ടിയാണ് മേഖലകളിൽ സസ്യേതര ആഹാരം വിലക്കുന്നത്.

വിലക്ക് ലംഘിക്കുന്നവർക്കെതിരെ BBMP ആക്ട് 2020, ഇന്ത്യൻ എയർക്രാഫ്റ്റ് റൂൾസ് 1937 (റൂൾ 91) എന്നിവ പ്രകാരം നടപടിയെടുക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

Tags: non-veg foodAero India 2025BBMPYelahanka
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies