തിരുവനന്തപുരം: നെടുമങ്ങാട് ഇരിഞ്ചയത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം. കാട്ടാക്കട കാവല്ലൂർ സ്വദേശി ദാസിനി(60) ആണ് മരിച്ചത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കുട്ടികളടക്കം 49 യാത്രക്കാർ ബസിലുണ്ടായിരുന്നു. 30 പേർക്ക് പരിക്കേറ്റു എന്നാണ് സൂചന.
കാട്ടാക്കട പെരുങ്കടവിളയിൽ നിന്നുള്ളവരാണ് ബസിലുണ്ടായിരുന്നതെന്നാണ് വിവരം. നെടുമങ്ങാട് ഇരിഞ്ചയത്താണ് അപകടം നടന്നത്. ബസിൽ 49 പേരുണ്ടായിരുന്നുവെന്നാണ് സൂചന. റോഡിലെ വളവിൽ നിയന്ത്രണം വിട്ട് ബസ് മറിയുകയായിരുന്നുവെന്നാണു വിവരം. പരിക്കേറ്റവരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.
അപകടത്തിൽപെട്ടവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർഡ് മെഡിക്കൽ കോളജ് സുപ്രണ്ടിന് നിർദേശം നൽകി.
മറിഞ്ഞ ബസ് ക്രയിൻ ഉപയോഗിച്ച് ഉയർത്തി.ആരും ബസിനടിയിൽ കുടുങ്ങിയിട്ടില്ലെന്ന് ഉറപ്പുവരുത്തി. പരിക്കേറ്റവരിൽ 20 പേർ മെഡിക്കൽ കോളജിലും മറ്റുള്ളവർ ജില്ലാ ആശുപത്രിയിലുമാണ് ഉള്ളത്.















