സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ പ്രൊബേഷണറി ഓഫീസറാകാം. 600 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നാളെയാണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
ബിരുദധാരികൾക്ക് അപേക്ഷിക്കാം. 21-നും 30-നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പട്ടികവിഭാഗക്കാർക്കും ദിവ്യാംഗർക്കും അപേക്ഷ ഫീസില്ല. മറ്റുള്ളവർ 750 രൂപ ഫീസ് ഇനത്തിൽ അടയ്‌ക്കണം. കൂടുതൽ വിവരങ്ങൾക്ക് sbi.co.in സന്ദർശിക്കുക.















