പത്തനം തിട്ട : ചെറുകോൽപ്പുഴ ഹിന്ദുമത മഹാമണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 113 മത് അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന്റെ ഭാഗമായി പമ്പാ ആരതി സംഘടിപ്പിക്കുന്നു.വരാണാസിയിലും ഹരിദ്വാറിലും നടന്നു വരുന്ന ഗംഗാ ആരതിയുടെ മാതൃകയിൽ ദക്ഷിണ ഗംഗയായ പമ്പാ നദിക്കുള്ള ആരതിയാണ് ഇത്.
പുണ്യനദി പമ്പയോടുള്ള പ്രണാമം എന്ന നിലയിൽ വിവിധ ആദ്ധ്യാത്മിക – സാംസ്കാരിക സംഘടനകളുടെ സഹകരണത്തോടെയാണ് പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. ജനുവരി 19 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് പമ്പമുതൽ – പല്ലന വരെയുള്ള പമ്പാതീരങ്ങളിലെ 113 കടവുകളിലാണ് ഇത് സംഘടിപ്പിക്കുന്നത്.
2025 ജനുവരി 19 ഞായർ വൈകിട്ട് 5 മണിക്ക് പല്ലന കെ.വി. ജെട്ടിയിൽ നടത്തുന്ന പമ്പാ ആരതിയിൽ ദീപ പ്രോജ്വലനം സ്വാമി: സുരേശ്വരാനന്ദ സരസ്വതി(ശ്രീരാമാനന്ദ തിരുമഠം വള്ളിക്കാവ്),പമ്പ ആരതി പൂജ, ശ്രീ ശ്രേയസ് നമ്പൂതിരി എന്നിവർ നടത്തും. തുടർന്ന് പ്രഭാഷണം, ഭജന, പ്രസാദ വിതരണം, സർവ്വരും ചേർന്ന് നദീ പൂജ എന്നിവ ഉണ്ടായിരിക്കും
അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് 2025 ഫെബ്രുവരി 02 മുതൽ 09 വരെ നടക്കും. ചെറുകോല്‍പ്പുഴയില്‍ പമ്പയുടെ തീരത്ത് ശ്രീ വിദ്യാധിരാജ നഗറിലാണ് ഹിന്ദുമത പരിഷത്ത് നടക്കുക.
ഹിന്ദുമതപരിഷത്തിൽ പൂജനീയ സർസംഘചാലക് ഡോക്ടർ മോഹനൻ ഭഗവത് പങ്കെടുക്കും. ഫെബ്രുവരി അഞ്ചിന് നടക്കുന്ന ഹിന്ദു ഏകതാ സമ്മേളനത്തിന്റെ ഭാഗമായിട്ടാണ് അദ്ദേഹം പങ്കെടുക്കുക.















