ംകോഴിക്കോട്: 250 പുസ്തകങ്ങൾ രചിച്ച് എഴുത്തിന്റെ മേഖലയിൽ 50-ാം വാർഷികം ആഘോഷിക്കുകയാണ് ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ള. ഇതിന്റെ ഭാഗമായി പി. എസ് ശ്രീധരൻപിള്ളയുടെ രണ്ട് പുസ്തകങ്ങളുടെ പ്രകാശന ചടങ്ങ് കോഴിക്കോട് നടന്നു.
251 -ാം പുസ്തകമായ ‘വൃക്ഷ ആയുർവേദവും’ 252-ാം പുസ്തകമായ ‘ആൾട്ടിറ്റിയൂഡ് ഓഫ് ദി ഓൾമൈറ്റി’യുമാണ് പ്രകാശനം ചെയ്തത്. കോഴിക്കോട് മേയർ ബീന ഫിലിപ്പ്, അമൃതാനന്ദമയി മഠാധിപതി സ്വാമി വിവേകാനന്ദപുരി, കോഴിക്കോട് രൂപത ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ എന്നിവർ പങ്കെടുത്തു.
‘ശ്രീധരൻപിള്ളയുടെ സാഹിത്യം: വിശകലനവും വിലയിരുത്തലും’ എന്ന വിഷയത്തിൽ സെമിനാർ നടക്കും. കഥ, കവിതയ, നിയമം, പരിസ്ഥിതി, ചരിത്രം തുടങ്ങിയ വിഷയങ്ങളിലെ അദ്ദേഹത്തിന്റെ രചനകളെ മലയാളത്തിലെ പ്രമുഖ എഴുത്തുകാർ വിശകലനം ചെയ്യുന്നു.
‘എഴുത്തിന്റെ സുവർണ ജയന്തി ആഘോഷം’ ഇന്ന് കോഴിക്കോട് കാലിക്കറ്റ് ടവർ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. പ്രവാസികളുടെ ക്ഷേമ, ജീവ കാരുണ്യ രംഗത്തെ പ്രവർത്തനങ്ങൾ, സാഹിത്യ സാംസ്കാരിക മേഖലയിൽ പ്രതിഭ തെളിയിച്ചവരെ ആദരിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ പ്രവർത്തിച്ച് വരുന്ന ഇൻഡോ അറബ് കോൺഫെഡറേഷൻ കൗൺസിലിന്റെ ജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് ഈ ആദരവും സാഹിത്യ കൂട്ടായ്മയും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. കൊളത്തൂർ അദൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി, പരിശുദ്ധ ബസ്റ്റേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്വതീയൻ കത്തോലിക്ക ബാവ, കാന്തപുരം എപി അബൂബക്കർ മുസലിയാർ, എംകെ രാഘവൻ എംപി, എം.പി അഹമ്മദ്, ഒ. രാജഗോപാൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.