ന്യൂഡൽഹി: ഇ-കൊമേഴ്സ്, ക്യൂ-കൊമേഴ്സും (ക്വിക്ക് കൊമേഴ്സ്) ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയുടെ തിളക്കുമുള്ള ഇടമായി മാറുന്നുവെന്ന് ആർബിഐ. മേഖലയിലെ നിയന്ത്രണങ്ങൾ ഒഴിവാക്കണമെന്നും ആരോഗ്യകരമായ മത്സരം പ്രോത്സാഹിപ്പിക്കണമെന്നും ആർബിഐ അഭിപ്രായപ്പെടുന്നു.
സമീപ വർഷങ്ങളിൽ E- കൊമേഴ്സും Q-കൊമേഴ്സും വളർച്ചയുടെ പടവുകൾ കയറുകയാണ്. മത്സരം കടുക്കുന്നതോടെ ഇ-കൊമേഴ്സിനെയും ക്യു- കൊമേഴ്സിനെയും വേർതിരിക്കാൻ കഴിയാതെ വരുന്നു. പത്ത് മിനിറ്റിനുള്ളിൽ എത്തുന്ന ക്യു-കൊമേഴ്സ് പചലചരക്ക് , ചെറുകിട വസ്തുക്കൾക്കുപ്പുറത്തേക്ക് വ്യാപിച്ച് തുടങ്ങി. ഭക്ഷണം, വാഷിംഗ് മെഷീനും ഫ്രിഡ്ജും ഉൾപ്പടെയുള്ള വൈറ്റ് ഗുഡ്സ് തുടങ്ങിയ സേവനങ്ങളും ഇതിന് കീഴിൽ ഇന്ന് ലഭ്യമാണ്. ഇന്ത്യയുടെ റീട്ടെയിൽ വിപണിയിൽ പ്രബല ശക്തിയായി മാറാൻ മേഖലയ്‌ക്ക് സാധിക്കുമെന്ന് തെളിയിക്കപ്പെട്ട് കഴിഞ്ഞു.
ഫാഷൻ, ഫുഡ്, ഫാർമസ്യൂട്ടിക്കൽസ് തുടങ്ങിയ മേഖലയിലേക്ക് ക്യു- കൊമേഴ്സ് പ്രത്യേക സംവിധാനങ്ങൾ സജീകരിക്കാനൊരുങ്ങുകയാണ്. ഉപഭോക്താക്കളുടെ ഷോപ്പിംഗ് രീതിയിൽ തന്നെ വലിയ മാറ്റം വരുത്താൻ പുതിയ രീതിക്ക് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.