പാക് അധീന കശ്മീരിലെ ഗിൽജിത്തിൽ നിന്ന് പുരാതന സംസ്കൃത ലിഖിതം കണ്ടെത്തി പുരാവസ്തു വകുപ്പ്. നാലാം നൂറ്റാണ്ടിൽ ബ്രാഹ്മി ലിപിയിൽ എഴുതിയതാണ് ലിഖിതമെന്ന് എപ്പിഗ്രാഫ് ഡിവിഷൻ പറഞ്ഞു. മഹേശ്വരലിംഗ പ്രതിഷ്ഠയെ കുറിച്ചും ലിഖിതത്തിൽ പരാമർശമുണ്ട്.
തന്റെ ഗുരുവിന്റെ യോഗ്യത തെളിയിക്കാനായി പുഷ്പലിംഗ സ്ഥാപിച്ചതാണ് മഹേശ്വരലിംഗ എന്നാണ് ലിഖിതത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. നേരത്തെയും സമീപപ്രദേശത്ത് നിന്ന് പുരാതന ലിഖിതങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
അഞ്ച് മാസങ്ങൾക്ക് മുൻപ് പാകിസ്താനിലെ പെഷവാറിൽ നിന്ന് സംസ്കൃത ലിഖിതം കണ്ടെടുത്തിരുന്നു. സ്ലാബിൽ കൊത്തിവച്ചിരിക്കുന്ന നിലയിലായിരുന്നു ഇത്. പത്താം നൂറ്റാണ്ടിലെ സംസ്കൃതത്തിലും ശാരദ അക്ഷരങ്ങളിലുമാണ് ലിഖിതം എഴുതിയിരുന്നത്. ബുദ്ധ മന്ത്രങ്ങളാണ് എഴുതിയിരുന്നതെന്നാണ് നിഗമനം. കാലപ്പഴക്കം കാരണം വരികൾ തിരിച്ചറിയാൻ സാധിക്കുന്നില്ലെങ്കിലും ബുദ്ധമത ഗ്രന്ഥങ്ങളിൽ നിന്നുള്ള വരികളും വാക്യങ്ങളുമാണ് കണ്ടെത്തിയത്.















