കണ്ണൂർ: കടയുടെ ഉദ്ഘാടനത്തിന് ഒരു രൂപയ്‌ക്ക് ഷൂ നൽകുമെന്ന് സോഷ്യൽ മീഡിയ പരസ്യം ഒടുവിൽ അവസാനിച്ചത് തല്ലുമാലയിൽ. കണ്ണൂർ തായത്തെരുവിലാണ് സംഭവം. പരസ്യം കണ്ട് പുലർച്ചെ മുതൽ നൂറുകണക്കിന് കൗമാരാക്കാരാണ് കടയുടെ മുന്നിൽ തടിച്ചുകൂടിയത്.
ഒരു രൂപയുടെ നോട്ടുമായി എത്തുന്ന 75 പേർക്ക് ഷൂ നൽകുമെന്നായിരുന്നു വ്ളോഗർമാർ പങ്കുവെച്ച വീഡിയോയിലെ വാഗ്ദാനം. ഇത് അതിരാവിലെ സ്ഥലത്തെത്തി. ആദ്യം എത്തിയവർ മദ്യാദക്കാരായി ക്യൂവായി കാത്തുന്നു. പതിനൊന്നരയോടെ തിരക്ക് നിയന്ത്രണാതീതമായി. പ്രദേശവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി നിയന്ത്രണം ഏറ്റെടുത്തു. ആളുകൾ ഒന്നിച്ച് കയറി നിന്നതൊടെ കടയിലേക്ക് കയറുന്ന ഇരുമ്പ് ഗോവണിയടക്കം പൊട്ടി. പിന്നാലെ പൊലീസ് ലാത്തിവീശിയോടിക്കാൻ ശ്രമം തുടങ്ങി. ഒരു രൂപ നോട്ട് ചാലഞ്ച് അവസാനം തല്ലുമാലയായി മാറി. അവസാനം ഉദ്ഘാടനം നടത്താൻ നിശ്ചയിച്ച കട പൊലീസ് താഴിട്ടുപൂട്ടുകയും ചെയ്തു.
താമരശ്ശേരി സ്വദേശികളായ കടയുടമകളെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി. ഗതാഗത തടസ്സമുണ്ടായതിന് കേസെടുത്തു. തല്ലുമാലയും പൊലീസ് കേസിനും ശേഷവും ചിലർ അഥവാ ഷൂ കൊടുക്കുന്നുണ്ടെങ്കിലോ എന്ന് കരുതി പരിസരത്ത് കറങ്ങുന്നുണ്ടായിരുന്നു.















