ഷൂട്ടിംഗിനിടെ സീലിംഗ് തകർന്നു വീണ് ബോളിവുഡ് താരങ്ങൾക്ക് പരിക്ക്. നടന്മാരായ അർജുൻ കപൂറിനും ജാക്കി ഭാഗ്നാനിക്കും സംവിധായകൻ മുദാസ്സർ അസിസിനുമാണ് പരിക്കേറ്റത്. ഷൂട്ടിംഗ് പുരോഗമിക്കുന്ന മേരെ ഹസ്ബന്റ് കി ബീവി എന്ന ചിത്രത്തിന്റെ സെറ്റിലായിരുന്നു അപകടം. അതേസമയം പരിക്കുകൾ ഗുരുതരമല്ലെന്ന് സിനി എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ് ബിഎൻ തിവാരി പറഞ്ഞു. ആർക്കും ഗുരുതര പരിക്കുകളില്ല. എന്തും സംഭവിക്കാമായിരുന്നു. പക്ഷേ ദാഗ്യവശ്യാൽ ആർക്കും വലിയ പരിക്കുകളുണ്ടായില്ല.
ഷൂട്ടിംഗ് നിർത്തിവച്ചു. അറ്റക്കുറ്റ പണികളൊന്നുമില്ലാതിരുന്നതിനാലാണ് സ്റ്റുഡിയോയുടെ സീലിംഗ് തകർന്നു വീണത്. ഇത്തരം കാര്യങ്ങളുടെ ഉത്തരവാദിത്തം കലാ സംവിധായകനാണ്. അദ്ദേഹമാണ് ഇക്കാര്യങ്ങളൊക്കെ പരിശോധിസക്കേണ്ടത്. സ്റ്റുഡിയോ നിർമിച്ച് ഒരു പരിപാലിക്കലും ഇല്ലാതെ ബുക്കിംഗ് മാത്രം എടുത്താൽ മതിയോ? സർക്കാർ നടപടി സ്വീകരിച്ചില്ലെങ്കിൽ ഷൂട്ടിംഗ് എല്ലാം മുംബൈക്ക് പുറത്തു പോകും. ഇപ്പോൾ 80 ശതമാനം ഷൂട്ടിംഗും നഗരത്തിന് പുറത്താണ് നടക്കുന്നതെന്നും തിവാരി പറഞ്ഞു.















