പാലക്കാട്: മലമ്പുഴ ഡാമിൽ നിന്നും വ്യാവസായിക ആവശ്യത്തിന് വെള്ളം നൽകാൻ ആവില്ലെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ റിപ്പോർട്ട്.
മദ്യനിർമാണ കമ്പനിക്ക് മലമ്പുഴ ഡാമിൽ നിന്നും വെള്ളം നൽകാൻ സർക്കാർ ഒരുങ്ങുമ്പോഴാണ് ഇതിന് കഴിയില്ലെന്ന് എക്സിക്യൂട്ടീവ് എൻജിനീയറുടെ റിപ്പോർട്ട്.
ഡാമിൽ ചെളിയും എക്കലും അടിയുന്നത് കൊണ്ട് കൃഷിക്കും,കുടിക്കാനും അല്ലാതെ വ്യാവസായിക ആവശ്യത്തിന് നൽകാൻ വെള്ളമില്ലെന്നാണ് എക്സിക്യൂട്ടീവ് എഞ്ചിനീയർ 2017ൽ കളക്ടർക്ക് റിപ്പോർട്ട് നൽകിയിരിക്കുന്നത്.
ചെളിയും എക്കലും അടിയുന്നത് മൂലം ഓരോ വർഷവും 28.26 ദശലക്ഷം ഘന മീറ്റർ സംഭരണശേഷി കുറയുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 197.74 ആണ് നിലവിലെ പരമാവധി സംഭരണശേഷി ഇതിൽ രണ്ടാം വിള കൃഷിക്ക് 188.328 വേണം കുടിവെള്ളത്തിനായി 21.96 ദശലക്ഷം ഘന മീറ്റർ വെള്ളവും നൽകിയാൽ പിന്നെ വ്യാവസായിക ആവശ്യത്തിന് ജലം നൽകാൻ കഴിയില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ഇത് കൂടാതെ വാട്ടർ അതോറിറ്റി ഡാമിൽ നിന്നും എടുക്കുന്ന വെള്ളത്തിന് ഒരു കണക്കും ഇല്ലെന്നും എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ റിപ്പോർട്ടിലുണ്ട്.















