തൃശ്ശൂർ: ഒടുവിൽ അബ്ദുൾ ഹക്കീമിനെതിരെ നടപടിയുമായി നഗരസഭ. ഗുരുവായൂരിലെ നാഷണൽ പാരഡൈസ് ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കാൻ ഗുരുവായൂർ നഗരസഭ തീരുമാനിച്ചു. വിവിധ കോണുകളിൽ നിന്ന് പരാതിയും പ്രതിഷേധവും ഉയർന്നതിനെത്തുടർന്നാണ് നഗരസഭയുടെ നടപടി.
സാമൂഹ്യസ്പർദ്ധ വളർത്തുന്ന രീതിയിലുള്ള അബ്ദുൾ ഹക്കീമിന്റെ വീഡിയോ പുറത്തുവന്നതോടെ വലിയ പ്രതിഷേധം ഉടലെടുത്തിരുന്നു. ഗുരുവായൂരിലെ ഒരു സ്ഥാപനത്തിന് മുൻപിലുണ്ടായിരുന്ന തുളസിത്തറയിലായിരുന്നു ഇയാളുടെ സാമൂഹ്യവിരുദ്ധ പ്രവൃത്തി. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ പ്രതിഷേധം ശക്തമായി. കടുത്ത മതമൗലികവാദിയാണ് ഇയാളെന്ന് തെളിയിക്കുന്ന ഇയാളുടെ സോഷ്യൽ മീഡിയ പോസ്റ്റുകളും പുറത്ത് വന്നിരുന്നു.
അതിനിടെ ഇയാളെ മാനസികരോഗിയാക്കി ചിത്രീകരിച്ച് രക്ഷിച്ചെടുക്കാനുള്ള ശ്രമവും പൊലീസ് നടത്തി. വിവാദ വീഡിയോ ഷെയർ ചെയ്തവർക്കെതിരെ കേസെടുക്കുമെന്ന ഭീഷണിയും പൊലീസ് മുഴക്കി. 24 വർഷമായി ഹോട്ടൽ നടത്തുന്നയാൾ മാനസിക രോഗിയാണെന്ന തരത്തിലുള്ള പോലീസിന്റെ പ്രചാരണത്തിനെതിരെ പ്രതിഷേധം ശക്തമായതോടെ പൊലീസ് പോസ്റ്റ് പിൻവലിക്കുകയും ചെയ്തു.















