അഭിനയം കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ച ‘മഹാനടി’യാണ് കീർത്തി സുരേഷ്. താരത്തിന്റെ ഫാഷൻ സെൻസും പ്രശംസപിടിച്ചുപറ്റാറുണ്ട്. വിവാഹശേഷം കീർത്തി ധരിച്ച എല്ലാ വസ്ത്രങ്ങൾക്കൊപ്പവും കഴുത്തിൽ മഞ്ഞച്ചരട് ഉണ്ടായിരുന്നുവെന്നതും ശ്രദ്ധേയമാണ്. പ്രമുഖ ഡിസൈനറായ നാചികേത് ബാർവെ തയ്യാറാക്കിയ സാരിയണിഞ്ഞ് നിൽക്കുന്ന കീർത്തിയുടെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.
അതിമനോഹരമായ പ്ലെയിൻ ബ്ലാക്ക് ഷിഫോൺ സാരിക്ക് സിൽവർ-ബ്ലാക്ക് കോമ്പിനേഷനിൽ വരുന്ന ഫ്ലോറൽ സ്ലീവ്-ലെസ്സ് ബ്ലൗസാണ് കീർത്തി ധരിച്ചിരിക്കുന്നത്. ഡീപ് വി-നെക്ക് ആണ് ബ്ലൗസിന്. ഇതിൽ നിറയെ പൂക്കളുടെ ഡിസൈനും കാണാം. ബ്ലാക്ക് സാരിക്ക് ഡയമണ്ട് ആക്സസറീസാണ് കീർത്തി അണിഞ്ഞത്. ഡയമണ്ട് കമ്മലും മോതിരവുമുണ്ട്. എന്നാൽ കഴുത്തിൽ തന്റെ സുവർണ-മംഗൾസൂത്ര മാത്രമേ ധരിച്ചിട്ടുള്ളൂ.
View this post on Instagram
പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലാണ് കീർത്തി പങ്കുവച്ചിരിക്കുന്നത്. 18.6 മില്യൺ ഫോളോവേഴ്സ് കീർത്തിക്കുണ്ട്. ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് 16 മണിക്കൂറിനകം മൂന്നരലക്ഷം ലൈക്കാണ് ഫോട്ടോകൾക്ക് ലഭിച്ചത്. കീർത്തിയുടെ ഫാഷൻ സെൻസിനെ അഭിനന്ദിച്ച് ആയിരത്തിധികം പേരും കമന്റ് ചെയ്തിട്ടുണ്ട്.
കീർത്തിയുടെ വിവാഹചിത്രങ്ങളും സമാനമായ രീതിയിൽ വൈറലായിരുന്നു. ബിസിനസുകാരനായ ആന്റണി തട്ടിലാണ് താരത്തെ വിവാഹം ചെയ്തത്.















