മുംബൈ: അക്രമത്തിന്റെ നടുക്കത്തിൽ നിന്നും മോചിതനാകുന്നതിന് മുമ്പേ സെയ്ഫ് അലി ഖാന് തിരിച്ചടി. പട്ടൗഡി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള 15,000 കോടിയുടെ വസ്തുവകകൾ ശത്രുസ്വത്തായി പ്രഖ്യാപിച്ചിതിനെതിരെ നടൻ സമർപ്പിച്ച ഹർജി മദ്ധ്യാപ്രദേശ് ഹൈക്കോടതി തള്ളി.
1968ലെ എനിമി പ്രോപ്പർട്ടി ആക്‌ട് പ്രകാരമാണ് നടപടി.1947ലെ വിഭജനത്തിനുശേഷം പാക്കിസ്താ നലേക്ക് കുടിയേറിയ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കളാണ് ശത്രു സ്വത്ത്.
2015ൽ മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കസ്റ്റോഡിയൻ ഓഫ് എനിമി പ്രോപർട്ടി വിഭാഗം ഭോപ്പാലിലെ നവാബിന്റെ സ്വത്തുക്കൾ ശത്രു സ്വത്തായി പ്രഖ്യാപിച്ചിരുന്നു. പിന്നാലെ പട്ടൗഡി കൂടുംബം കോടതിയെ സമീപിച്ചു. സെയ്ഫ് അലി ഖാൻ, അമ്മ ഷർമിള ടാഗോർ, സഹോദരിമാരായ സോഹ അലി ഖാൻ, സബ അലി ഖാൻ, മൻസൂർ അലി ഖാൻ, പട്ടൗഡിയുടെ സഹോദരി സബിഹ സുൽത്താൻ എന്നിവരായിരുന്നു ഹർജിക്കാർ.
ഭോപ്പാലില്ലെ കൊഹേഫിസ മുതൽ അഹമ്മദാബാദ് പാലസ് വരെ നീണ്ടുകിടക്കുന്നതാണ് ചരിത്രപ്രാധാന്യമുള്ള ഈ വസ്തുവകകൾ. 1947-വരെ ഭോപ്പാൽ നാട്ടുരാജ്യമായിരുന്നു. ഹമീദുള്ള ഖാനായിരുന്നു അവസാന നവാബ്. ഹമീദുള്ള ഖാന്റെ കൊച്ചുമകമാണ് സെയ്ഫ് അലി ഖാന്റെ പിതാവ് മൻസൂർ അലി ഖാൻ പട്ടൗഡി. ഹമീദുള്ള ഖാന്റെ മൂന്ന് പെൺമക്കളിൽ മൂത്തവളായ ആബിദ സുൽത്താൻ 1950-ൽ പാകിസ്താനിലേക്ക് കുടിയേറിയിരുന്നു. അദ്ദേഹത്തിന്റെ രണ്ടാമത്തെ മകൾ സാജിദ സുൽത്താനാണ് നടന്റെ മുത്തശ്ശി. ഇതിൽ ആബിദ സുൽത്താന്റെ സ്വത്തുമായി ബന്ധപ്പെട്ടതാണ് കോടതി വ്യവഹാരം നടക്കുന്നത്.















