കൊല്ലം: ഒമ്പതുവയസുകാരനെ ജനലിൽ കെട്ടിയിട്ട് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ.
അഞ്ചൽ തേവർതോട്ടം സ്വദേശി മണിക്കുട്ടനാണ് (35) പിടിയിലായത്. കഴിഞ്ഞ ദിവസമാണ് സംഭവം.
മെഴുകുതിരി വാങ്ങാനാണ് പ്രതിയുടെ വീട്ടിൽ കുട്ടി എത്തിയത്. ഇതിനിടെയായിരുന്നു ഇയാൾ അതിക്രമം കാട്ടിയത്. പേടിച്ച കുട്ടി ഓടി രക്ഷപ്പെടാനും ശ്രമിച്ചെങ്കിലും ഇയാൾ ബലം പ്രയോഗിച്ച് തിരികെ വീട്ടിൽ കൊണ്ടുവരികയായിരുന്നു. തുടർന്നായിരുന്നു ജനലിൽ കെട്ടിയിട്ട് പീഡനം. ഇയാൾ സ്ഥലം വിട്ടയുടനെ കെട്ടഴിച്ച് കുട്ടി രക്ഷപ്പെട്ടു.
തുടർന്ന് സ്വന്തം വീട്ടിലെത്തിയ കുട്ടി നടന്ന കാര്യങ്ങൾ മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. അഞ്ചൽ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. വൈകിട്ടോടെ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.















