തിരുവനന്തപുരം: ഹിമാലയത്തിലെ ഉത്തരകാശി ആദിശങ്കരബ്രഹ്മവിദ്യാപീഠം ആചാര്യന്‍ സ്വാമി ഹരിബ്രഹ്മേന്ദ്രാനന്ദ തീര്‍ഥയുടെ പ്രഭാഷണം നാളെ നടക്കും. വൈകിട്ട് 6 ന് കിഴക്കേകോട്ട അഭേദാശ്രമം ഓഡിറ്റോറിയത്തില്‍ വച്ചാണ് പ്രഭാഷണം നടക്കുന്നത്.
പഞ്ചാക്ഷരീ മന്ത്രമായ ഓം നമഃശിവായയ്‌ക്ക് ശ്രീശങ്കരാചാര്യ ശിഷ്യനായ പദ്മപാദാചാര്യരുടെ വ്യാഖ്യാനമായ മന്ത്രരാജപ്രകാശത്തെ അധികരിചുള്ളതാണ് പ്രഭാഷണം. ആര്‍ഷവിദ്യാപ്രതിഷ്ഠാനത്തിന്‍റെ ആഭിമുഖ്യത്തിലുള്ള സത്സംഗം വിഷ്ണുസഹസ്രനാമപാരായണത്തോടെ ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് – 9747931007