സാംസങ് പ്രേമികൾ കാത്തിരുന്ന S25 സീരീസ് ഫോണുകൾ ഇതാ എത്തിക്കഴിഞ്ഞു. എത്ര രൂപയ്‌ക്ക് എവിടെ നിന്ന് വാങ്ങാമെന്നാണ് ഇപ്പോൾ ആരാധകരുടെ ചിന്ത. മൂന്ന് മോഡലുകളാണ് സീരീസിലുള്ളത്. സ്റ്റാൻഡേർഡ്, പ്ലസ്, അൾട്ര.
799 ഡോളർ (69,000 രൂപ) ആണ് S25 മോഡലിന്റെ പ്രാരംഭവില. S25+ ആണെങ്കിൽ 999 ഡോളർ നൽകണം. അതായത് 86,000 രൂപ. 1,299 ഡോളറിന് അഥവാ 1,12,300 ഇന്ത്യൻ രൂപയ്‌ക്ക് S25 അൾട്ര ലഭ്യമാകും.
ബേസ് മോഡലിന് 12GB റാം, 256GB സ്റ്റോറേജ് എന്നിവയുണ്ട്. ഇതേ ഹാൻഡ് സെറ്റ് തന്നെ 12GB+512GB മോഡലിലും ലഭ്യമാണ്. ഇന്ത്യയിൽ S25 സീരീസ് ഫോണുകളിൽ 128GB സ്റ്റോറേജ് മോഡലിന് 80,999 രൂപയാണ് വില. S25+ 256GB മോഡലിന് 99,999, രൂപയാകും. S25 Ultra 256GB മോഡലിന് 1,29,999 രൂപയും ഇന്ത്യയിൽ ചെലവാക്കണം.
S25 അൾട്രയോടൊപ്പം സാംസങ് S പെൻ കമ്പനി നൽകുന്നുണ്ട്. 5000mAh ബാറ്ററി കപ്പാസിറ്റിയും 12-megapixel ഫ്രണ്ട് ക്യാമറയും 6.90-inch ഡിസ്പ്ലേയും ഫോണിനുണ്ട്
ടൈറ്റാനിയം ബ്ലാക്ക്, ഗ്രേ, സിൽവർ ബ്ലൂ, വൈറ്റ് സിൽവർ എന്നീ നിറങ്ങളിൽ ലഭ്യമാണ്. ഫോൺ ബുക്ക് ചെയ്യാനുള്ള സ്ലോട്ടുകൾ അമേരിക്കയിൽ തുറന്നുകഴിഞ്ഞു. ഫെബ്രുവരി ഏഴോട് കൂടി വിതരണം ആരംഭിക്കും.