ആന്ധ്രപ്രദേശിൽ സംഭവിച്ച ഒരു ആത്മഹത്യയുടെ ഭയപ്പെടുത്തുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. അനന്ദപൂരിലെ നാരായണ കോളേജിലെ ഇന്റർ കോളേജ് ഒന്നാം വർഷ വിദ്യാർത്ഥിയാണ് മൂന്നാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കിയത്. ഇതിന്റെ ഭയാനക വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
23ന് രാവിലെ 11.55-നായിരുന്നു സംഭവം. ക്ലാസിലെ സിസിടിവി ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ക്ലാസിൽ സഹപാഠികൾക്കൊപ്പം ഇരുന്ന ചരൺ എന്ന വിദ്യാർത്ഥി പൊടുന്നനെ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ് നടന്ന് മൂന്നാം നിലയിലെ പാരപ്പെറ്റിൽ കയറി താഴേക്ക് ചാടുകയായിരുന്നു. ഒരു നിമിഷം ഷോക്കിലായ മറ്റു വിദ്യാർത്ഥികളും അദ്ധ്യാപകനും ഒന്നും മനസിലാകാതെ ഇരിക്കുന്നതും തൊട്ടുപിന്നാലെ പേടിച്ച് അങ്ങോട്ട് ഓടുന്നതും കാണാമായിരുന്നു. സംക്രാന്തി അവധിക്ക് ശേഷമാണ് ഇയാൾ രാവിലെ 9.30ന് കോളേജിലെത്തിയത്.
യുവാവിനെ കോളേജ് മാനേജ്മെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. ശ്രീ സത്യസായി ജില്ലയിലെ ബത്തേനപ്പള്ളി മണ്ഡലത്തിലെ രാമപുരം ഗ്രാമത്തിൽ നിന്നുള്ള ഇൻ്റർമീഡിയറ്റ് വിദ്യാർത്ഥിയാണെന്ന് പൊലീസ് പറഞ്ഞു. പൊലീസിന് മരണ കാരണം കണ്ടെത്താനായിട്ടില്ല. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ കേസെടുത്ത് കൂടുതൽ അന്വേഷണം നടത്താനാണ് പൊലീസ് ശ്രമിക്കുന്നത്.
సీసీ ఫుటేజ్
అనంతపురం సమీపంలోని నారాయణ కాలేజీలో బిల్డింగ్ పై నుండి దూకి ఇంటర్ విద్యార్థి చరణ్ ఆత్మహత్య
ఫస్ట్ ఇయర్ చదువుతున్న చరణ్ క్లాస్ జరుగుతుండగానే బయటికి వచ్చి మూడో అంతస్తు నుంచి దూకి ఆత్మహత్య
సూసైడ్ చేసుకోవడంతో బోరున విలపిస్తున్న కుటుంబ సభ్యులు pic.twitter.com/kCDeMmMIfn
— Telugu Scribe (@TeluguScribe) January 23, 2025















