ഇന്ത്യൻ താരങ്ങൾക്ക് മുന്നറിയിപ്പ് നൽകി ഇംഗ്ലണ്ട് പേസർ ജോഫ്ര ആർച്ചർ. കഴിഞ്ഞ മത്സരത്തിൽ ബാറ്റർമാർ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടതാണെന്നും ആർച്ചർ പരിഹസിച്ചു. കൊൽക്കത്തയിൽ ഇന്ത്യയുടെ വിജയം ആധിപത്യത്തോടെയായിരുന്നു. ഇംഗ്ലണ്ട് ഉയർത്തിയ 132 റൺസ് വിജയലക്ഷ്യം ഇന്ത്യ 12.5 ഓവറിൽ മറികടന്നു. നാളെ രണ്ടാം മത്സരത്തിന് ഒരുങ്ങവെയാണ് താരത്തിന്റെ വെല്ലുവിളി എത്തിയത്. ആദ്യ മത്സരത്തിൽ 21 റൺസ് വഴങ്ങി ആർച്ചർ രണ്ടുവിക്കറ്റ് വീഴ്‌ത്തിയിരുന്നു.
മറ്റുള്ള ബൗളർമാരെക്കാളും സാഹചര്യങ്ങൾ എനിക്ക് അനുകൂലമായിരുന്നു. നമ്മുടെ ബൗളർമാർ മികച്ച രീതിയിൽ പന്തെറിഞ്ഞു. എന്നാൽ ബാറ്റർമാർക്ക് ഭാഗ്യമുണ്ടായിരുന്നു. ഉയർന്നു പൊങ്ങിയ പന്തുകളൊന്നും ഫീൾഡർമാരുടെ കൈയിലെത്തിയല്ല. അടുത്ത മത്സരത്തിൽ പന്തുകൾ ഫീൾഡർമാരുടെ കൈയിലെത്തിയാൽ ഇന്ത്യ 40/6 ആയിരിക്കും. —- ആർച്ചർ പറഞ്ഞു. 34 പന്തിൽ 79 റൺസടിച്ച അഭിഷേക് ശർമയാണ് ഇംഗ്ലണ്ട് ബൗളർമാരെ കണക്കിന് ശിക്ഷിച്ചത്. 8 സിക്സും അഞ്ചു ഫോറും താരം പറത്തി.