അഴിമതിക്ക് സ്കോപ്പില്ല, പിന്നെയെന്തിന് വേണ്ടി! കപ്പൽനിർമാണ ശാലക്ക് സ്ഥലമില്ല, മദ്യനിർമാണ ശാലയ്ക്ക് വാരിക്കോരി പിന്തുണ; ഇതാണ് ഇടത് വികസന മോഡൽ
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

അഴിമതിക്ക് സ്കോപ്പില്ല, പിന്നെയെന്തിന് വേണ്ടി! കപ്പൽനിർമാണ ശാലക്ക് സ്ഥലമില്ല, മദ്യനിർമാണ ശാലയ്‌ക്ക് വാരിക്കോരി പിന്തുണ; ഇതാണ് ഇടത് വികസന മോഡൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 25, 2025, 01:08 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാമത്തെ കപ്പൽനിർമാണ ശാലയ്‌ക്ക് സ്ഥലം കണ്ടെത്തണമെന്ന കേന്ദ്രത്തിന്റെ കത്തിൽ ഒളിച്ചുകളി തുടർന്ന് സംസ്ഥാനം. ആയിരക്കണക്കിന് തൊഴിലവസരങ്ങൾ ഉറപ്പായ പദ്ധതിയോടാണ് സർക്കാരിന്റെ അലംഭാവം. പാലക്കാട്ടെ ബ്രൂവറിയെ ചേർത്തു പിടിക്കുന്ന മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുകയാണ് ബിജെപി.

കഴിഞ്ഞ ദിവസം നിയമസഭയിൽ നയപ്രഖ്യാനത്തിന് മേലുള്ള ചർച്ചയ്‌ക്കിടയിലും മുഖ്യമന്ത്രി പിണറായി വിജയൻ ബ്രൂവെറിക്ക് അനുമതി നൽകിയതിനെ ന്യായീകരിച്ചിരുന്നു. വൻ വ്യവസായങ്ങൾ സ്വീകരിക്കുന്ന നയമാണ് സംസ്ഥാന സർക്കാരിനുള്ളതെന്നും അതിന് വേണ്ട സൗകര്യങ്ങൾ ഒരുക്കി നൽകാൻ പ്രതിജ്ഞാബദ്ധമാണ് എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ ഭാഷ്യം.

എന്നാൽ കേന്ദ്രസർക്കാർ സംരംഭമായ കപ്പൽശാലയുടെ കാര്യത്തിൽ എത്തുമ്പോൾ മുഖ്യമന്ത്രിക്ക് നിലപാട് മാറ്റമാണ് വിമർശന വിധേയമാകുന്നത്. പദ്ധതിക്ക് ഭൂമി കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ഷിപ്പിം​ഗ് മന്ത്രി നിരവധി തവണ കത്തയച്ചെങ്കിലും മറുപടി നൽകാൻ പോലും ഇതുവരെ കേരളം തയ്യാറായില്ല.

മാരിടൈം അമൃത് വിഷൻ 2047 പ്രകാരമാണ് സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെ കേന്ദ്രസർക്കാർ പുതിയ കപ്പൽശാലയ്‌ക്ക് ശ്രമം തുടങ്ങിയത്. 86 ലക്ഷം കോടി രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരം പൂവാറിലാണ് നിർദ്ദിഷ്ട കപ്പൽശാല. വിഴിഞ്ഞത്തിനൊപ്പം ഈ പദ്ധതി കൂടി യാഥാർത്ഥ്യമാകുന്നതോടെ വലിയ വികസന മുന്നേറ്റമാണ് സംസ്ഥാനത്തുണ്ടാകുക.

സ്വകാര്യ കമ്പനിയായ ഒയാസിസിന്റെ കാര്യത്തിൽ സംസ്ഥാന സർക്കാർ കാണിക്കുന്ന അമിത താൽപര്യം നിരവധി സംശയങ്ങൾക്ക് ഇടയാക്കുന്നുണ്ട്. പല സംസ്ഥാനങ്ങളും കരിമ്പട്ടികയിൽ പെടുത്തിയ കമ്പനിയെ ടെൻഡർ പോലും ഇല്ലാതെ കേരളത്തിലേക്ക് കണ്ടുവന്നത് അഴിമതി മുൻനിർത്തിയാണെന്ന ആരോപണവും ശക്തമാണ്.  കപ്പൽശാല കേന്ദ്രപദ്ധതിയായിരിക്കെ അഴിമതിക്കോ സാമ്പത്തിക നേട്ടത്തിനോ വകയില്ല. ഇതാണ് ഇടത് സ‍‍‍‍ർക്കാരിന്റെ വിമുഖതയ്‌ക്ക് കാരണമെന്നാണ് വിലയിരുത്തൽ. വിഷയത്തിൽ കേന്ദ്രസർക്കാരിനെ സമീപിക്കാൻ ഒരുങ്ങുകയാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ.

Tags: Pinaryi VijayanBruvery LicencePuvar Shipyard
ShareTweetSendShare

More News from this section

സിസ്റ്റം പ്രശ്നമാണ് മേഡം!!! വേണുവിനെ തറയിൽ കിടത്തിയത് പ്രകൃതമായ രീതി; സംസ്കാരമുള്ളവർക്ക് മെഡിക്കൽ കോളജിലെ പല വാർഡുകളിലും പോകാൻ കഴിയില്ല; രൂക്ഷമായി വിമര്‍ശിച്ച് ഡോ. ഹാരിസ് ചിറയ്‌ക്കൽ

ശ്രീപദ്മനാഭന്റെ സ്വർണം കട്ടതാര്?? മണലിൽ സ്വർണക്കട്ടി കൊണ്ടിട്ടതാര്?? ആറ് ജീവനക്കാരുടെ നുണപരിശോധന നടത്താൻ കോടതിയുടെ ഉത്തരവ് 

ആളെ പറ്റിക്കാൻ ഓരോ പരിപാടി; ക്യാൻസർ ഉൾപ്പെടെ എല്ലാം രോഗങ്ങളും ഭേദമാക്കാമെന്ന് അവകാശവാദം; ആരോഗ്യ സെമിനാറുമായി വിവാദ അക്യുപങ്ചർ ചികിത്സകൻ

ഇടപ്പള്ളിയിൽ കാർ മെട്രോ പില്ലറിലിടിച്ച്‌ അപകടം; ര​ണ്ട് വി​ദ്യാ​ർത്ഥിക​ൾ മ​രി​ച്ചു

കാറിന്റെ ഡോർ വെട്ടിപ്പൊളിച്ചപ്പോൾ കണ്ടത് എംഡിഎംഎ; നിസാറിനെ അറസ്റ്റ് ചെയ്തത് ലഹരി വിതരണത്തിനിടെ

വേണുവിന് ക്രിയാറ്റിൻ കൂടുതലായതിനാൽ ആൻജിയോ​ഗ്രാം ചെയ്തില്ലെന്ന സൂപ്രണ്ടിന്റെ വാദം പൊളിഞ്ഞു; ലാബ് റിപ്പോർട്ട് പുറത്ത്

Latest News

ജമ്മുകശ്മീരിൽ പരിശോധന ശക്തമാക്കി സുരക്ഷാസേന; പാക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരരുടെ ബന്ധുക്കളുടെ വീടുകളിൽ റെയ്ഡ് 

ശ്രീകോവിലിന്റെ അടിത്തറ കുഴിക്കുന്നതിനിടെ മൺകുടം; ക്ഷേത്ര പുനരുദ്ധാരണത്തിനിടെ സ്വർണശേഖരം കണ്ടെത്തി; നാണയങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്കം

ഹൈക്കോടതി ഉത്തരവ് ലംഘിച്ചു; ഗുരുവായൂർ ക്ഷേത്ര നടയിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസ്

ഇനി രാവിലെ കൊച്ചിയിൽ നിന്നും പുറപ്പെട്ടാൽ ഉച്ചയ്‌ക്ക് ബം​ഗളൂരുവിൽ എത്താം; മൂ​ന്നാം വ​ന്ദേ​ഭാ​ര​ത് പ്ര​ധാ​ന​മ​ന്ത്രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു; കേരളത്തെ ചേർത്ത് പിടിച്ച് മോദി സർക്കാർ

നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ കാലപുരിക്ക് അയച്ച് സുരക്ഷാസേന; കുപ്‌വാരയിൽ രണ്ട് ഭീകരരെ വധിച്ചു

പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

ഡിഎൻഎയുടെ ഘടനയ്‌ക്ക് നോബൽ സമ്മാനം; അമേരിക്കൻ ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies