ദാവോസിലെ ലോക സാമ്പത്തിക ഫോറം; ഇന്ത്യയിലേക്ക് 20 ലക്ഷം കോടി രൂപയുടെ നിക്ഷേപം; ഏറ്റവും കൂടുതൽ നേട്ടം മഹാരാഷ്ട്രയ്ക്ക്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദാവോസിലെ ലോക സാമ്പത്തിക ഫോറം; ഇന്ത്യയിലേക്ക് 20 ലക്ഷം കോടി രൂപയുടെ നിക്ഷേപം; ഏറ്റവും കൂടുതൽ നേട്ടം മഹാരാഷ്‌ട്രയ്‌ക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 25, 2025, 03:52 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിന്റെ വാർഷികയോഗത്തിൽ ഇന്ത്യയ്‌ക്ക് ലഭിച്ചത് 20 ലക്ഷം കോടി രൂപയുടെ നിക്ഷേപ വാ​ഗ്ദാനം.  സംസ്ഥാനങ്ങളുടെ കൂട്ടത്തിൽ മഹാരാഷ്‌ട്രയാണ്  ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. മൊത്തം നിക്ഷേപത്തിന്റെ 80 ശതമാനവും സാമ്പത്തിക തലസ്ഥാനത്തേക്കാണ് ഒഴുകിയത്. 16 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുള്ള 15.70 ലക്ഷം കോടി രൂപയുടെ 61 ധാരണാപത്രങ്ങളിൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തിലുള്ള  സംഘം ഒപ്പുവച്ചു. വിദർഭ മേഖലയുടെ ആരംഭിക്കാനിരിക്കുന്ന ലിഥിയം ബാറ്ററിനിർമ്മാണ പദ്ധതി മാത്രം പ്രത്യക്ഷവും പരോക്ഷവുമായ 8,760 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ.

ഹരിത ഊർജം, അത്യാധുനിക സാങ്കേതികവിദ്യയുടെ വികസനം, ഡാറ്റാ സെൻ്ററുകൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു നിക്ഷേപം. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ നേതൃത്വത്തിൽ അഞ്ച് കേന്ദ്രമന്ത്രിമാരും മൂന്ന് മുഖ്യമന്ത്രിമാരും അടങ്ങുന്ന സംഘമാണ് ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുത്തത്. അഞ്ച് ദിവസം നീണ്ടു നിന്ന പരിപാടി വെള്ളിയാഴ്ചയാണ് സമാപിച്ചത്.

ലോക രാജ്യങ്ങൾക്ക് ഇന്ത്യയിലുള്ള വിശ്വാസമാണ് നിക്ഷേപം ആകർഷിക്കാനുള്ള പ്രധാന അടിസ്ഥാനമെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. എല്ലാ സംസ്ഥാനങ്ങൾക്കും മന്ത്രാലയങ്ങൾക്കും പ്രധാന്യം നൽകികൊണ്ടുള്ള ‘ടീം ഇന്ത്യ’ പവലയിൽ ദാവോസിലെ മുഖ്യശ്രദ്ധാ കേന്ദ്രമായി. കേന്ദ്ര-സംസ്ഥാന മന്ത്രിമാരും വിവിധ രാഷ്‌ട്രീയ കക്ഷികളുടെ പ്രതിനിധികളും ചേർന്ന് ആദ്യമായി ഇന്ത്യയ്‌ക്ക് പുറത്ത് സംയുക്ത വാർത്താസമ്മേളനവും നടത്തി.

ആ​ഗോള രാഷ്‌ട്രീയ-സാമ്പത്തിക പ്രതിസന്ധികൾക്കിടയിലാണ് ദാവോസിലെ ലോക സാമ്പത്തിക ഫോറം നടന്നത്. ഊർജ്ജസ്വല ജനാധിപത്യം നിലനിൽക്കുന്ന രാജ്യമായി ലോകത്തിന് മുമ്പിൽ ഇന്ത്യ ഉയർന്നു നിൽക്കുന്നു. ഏവരേയും ഉൾക്കൊള്ളുന്ന വികസനത്തിന് വേണ്ടിയാണ് രാജ്യം നിലകൊള്ളുന്നതെന്ന് ഇന്ത്യ ലോകത്തിന് കാണിച്ചുകൊടുത്തിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ (WEF) അടുത്ത വാർഷിക യോഗം 2026 ജനുവരി 19 മുതൽ 23 വരെ ദാവോസിൽ നടക്കും.

Tags: investmentWEFലോക സാമ്പത്തിക ഫോറം
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies