ടാറ്റു ചെയ്യുന്നതിനിടെയുണ്ടായ ഹൃദയസ്തംഭനത്തെ തുടർന്ന് 45 കാരനായ സ്‌പോർട്‌സ് കാർ ഇൻഫ്‌ളുവൻസർക്ക് ദാരുണാന്ത്യം. പ്രമുഖ ബ്രസീലിയൻ ഇൻഫ്‌ളുവൻസറായ റിക്കാർഡോ ഗോഡോയാണ് മരിച്ചത്.
ശരീരത്തിന്റെ പിൻഭാഗം മുഴുവനായി ടാറ്റു ചെയ്യാനാണ് ഗോഡോ ബ്രസീലിലെ റീവിറ്റലൈറ്റ് ഡേ ക്ലിനിക്കിൽ എത്തിയത്. ജനറൽ അനസ്തേഷ്യ നൽകുന്നതിനിടെയായിരുന്നു ഹൃദയസ്തംഭനമുണ്ടായത്. അനസ്‌തെറ്റിക് ഇൻഡക്ഷൻ, ശ്വാസം എടുക്കാൻ കഴിയാത്ത അവസ്ഥ, ഹൃദയസ്തംഭനം എന്നിവയാണ് മരണകാരണമായി കണ്ടെത്തിയിരിക്കുന്നത്. ഒപ്പം സ്റ്റിറോയിഡുകളുടെ അമിത ഉപയോഗവും ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാൽ സ്റ്റിറോയിഡ് ഉപയോഗത്തെക്കുറിച്ചുള്ള അവകാശവാദം ഗോഡോയുടെ കുടുംബം നിഷേധിച്ചു. അഞ്ച് മാസമായി ഗോഡോ ഇത്തരം പദാർത്ഥങ്ങൾ ഉപയോഗിച്ചിട്ടില്ലെന്ന് കുടുംബം വ്യക്തമാക്കി,.
ഇൻസ്റ്റാഗ്രാമിലൂടെയാണ് ഗോഡോയുടെ വിയോഗ വാർത്ത അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ ടീം പങ്കുവെച്ചത്. ജനുവരി 20 ന് ഉച്ചയ്‌ക്ക് 12 മണിയോടെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം