ടെൽഅവീവ്: ഇസ്രായേൽ ആക്രണത്തിൽ കൊല്ലപ്പെട്ട ഹമാസ് തലവൻ യഹിയ സിൻവറിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. ശരീരം മുഴുവൻ പുതപ്പ് കൊണ്ട് മൂടി വടി കുത്തിപ്പിടിച്ച് നടക്കുന്ന സിൻവറിന്റെ ദൃശ്യങ്ങൾ അൽജസീറയാണ് പുറത്ത് വിട്ടത്. തകർന്നടിഞ്ഞ കെട്ടിടത്തിനുള്ളിൽ നിന്നും ഹമാസ് അംഗങ്ങള്‍ക്ക് സിന്‍വര്‍ നിര്‍ദേശം നല്‍കുന്നതും വീഡിയോയിലുണ്ട്. കൊല്ലപ്പെടുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് വീഡിയോ ചിത്രീകരിച്ചതെന്നാണ് നിഗമനം.
Al Jazeera has aired a programme showing Yahya Sinwar walking around in the Rafah area, participating in directing the fighting. The Hebrew writing inside the house that Sinwar entered shows that IDF soldiers had been there previously. pic.twitter.com/pW3uZ5k8Nd
— Jonathan Sacerdoti (@jonsac) January 24, 2025
ഒക്ടോബർ 16ന് നടത്തിയ പ്രത്യേക ഓപ്പറേഷനിലൂടെയാണ് 61-കാരനായ സിൻവറിനെ ഐഡിഎഫ് ചാമ്പലാക്കിയത്. 2011വരെ ഇസ്രായേൽ ജയിലിൽ ആയിരുന്നു സിൻവർ. അന്ന് ശേഖരിച്ച് വച്ച മെഡിക്കൽ ഡാറ്റ ഉപയോഗിച്ചാണ് ഐഡിഎഫ് സിൻവറിന്റെ മൃതദേഹം സ്ഥിരീകരിച്ചത്. തലയിൽ വെടിയേറ്റാണ് സിൻവർ കൊല്ലപ്പെട്ടത്.
യഹിയ സിൻവറിന്റെ അവസാന ദൃശ്യങ്ങളും ഐഡിഎഫ് പുറത്ത് വിട്ടിരുന്നു. ഒരു ഭാഗം പൂർണമായും തകർന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിൽ സോഫയിൽ മുഖം പാതി മറിച്ച് ഇരിക്കുന്ന സിൻവാറിന്റെ ദൃശ്യങ്ങളാണ് അന്ന് പുറത്ത് വന്നത്.















